ജയ്‌പൂര്‍ : രാജസ്ഥാനില്‍ സഹോദരന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്‌ത് ഭര്‍തൃസഹോദരന്‍. ചുരു ഗ്രാമത്തിലാണ് സംഭവം. ദ്രുത്ജെത്തിലെ ദുധ്വാഖര മഹിള പൊലീസ് സ്‌റ്റേഷനില്‍ 22 കാരിയായ അതിജീവിത നല്‍കിയ പരാതിയെ തുടര്‍ന്ന് അധികൃതര്‍ കേസെടുത്തു.
മദ്യപിച്ചെത്തിയാണ് പ്രതി കുറ്റകൃത്യം നിര്‍വഹിച്ചത്. എതിർത്തപ്പോള്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പ്രതിയെക്കുറിച്ചുള്ള വ്യക്തിഗത വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ഇന്ത്യന്‍ ശിക്ഷ നിയമം 450,376,506,354 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
ALSO READ: മോദി സമാധാനത്തിന്റെ ദീപശിഖാവാഹകനെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി
ഫെബ്രുവരി അഞ്ചിന് രാത്രിയാണ് സംഭവം. ഭർത്താവ് കൃഷിയിടത്തിലായതിനാല്‍ യുവതിയും കുട്ടിയും വീട്ടിൽ തനിച്ചായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.ഐ സുമന്‍ ഷെഖാവത്ത് അറിയിച്ചു.