ETV Bharat / bharat

ഈ വര്‍ഷത്തെ ബജറ്റവതരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വായിച്ചു, സംഭവിച്ചത് മനുഷ്യ സഹജമായ തെറ്റെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

author img

By

Published : Feb 10, 2023, 6:39 PM IST

Updated : Feb 10, 2023, 7:37 PM IST

അശോക് ഗെലോട്ടിന് സംഭവിച്ച അബദ്ധത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു. ബജറ്റ് സാങ്കേതികമായി ചോര്‍ന്നെന്ന ആരോപണവും ബിജെപി ഉയര്‍ത്തി

Rajasthan CM  Rajasthan CM reads out last year budget  Ashok Gehlot reading old budget  Ashok Gehlot faux pas  രാജസ്‌ഥാന്‍ മുഖ്യമന്ത്രി  അശോക് ഗെലോട്ടിന് സംഭവിച്ച അബദ്ദത്തില്‍  അശോക് ഗെലോട്ട്  അശോക് ഗെലോട്ട് നിയമസഭയിലെ അബദ്ദം  അശോക് ഗെലോട്ട് പഴയ ബജറ്റ് വായിച്ചത്
അശോക് ഗെലോട്ട്

ജയ്‌പൂര്‍ (രാജസ്ഥാന്‍): നിയമസഭയില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വായിച്ച് അബദ്ധം പിണഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റവതരണത്തിനിടയിലാണ് 2022ലെ ബജറ്റിലെ ഭാഗങ്ങള്‍ അശോക് ഗെലോട്ട് വായിച്ചത്. അബദ്ധം പിണഞ്ഞതിനെ തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ രൂക്ഷമായി ഗെലോട്ടിനെ വിമര്‍ശിക്കുകയും ബിജെപി അംഗങ്ങളുടെ ബഹളം കാരണം നിയമസഭ അരമണിക്കൂര്‍ പിരിയേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്‌തു.

സഭ വീണ്ടും സമ്മേളിച്ച ശേഷം സംഭവത്തില്‍ ഗെലോട്ട് മാപ്പ് ചോദിക്കുകയും മനുഷ്യ സഹജമായ തെറ്റാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്‍റെ ഒരു പേജ് അബദ്ധത്തില്‍ ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗ കോപ്പിയോടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ട് പോയതാണെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് മാത്രമല്ല ബജറ്റ് അവതരണത്തില്‍ തെറ്റുകള്‍ സംഭവിച്ചത് എന്ന വാദവും അശോക് ഗെലോട്ട് ഉയര്‍ത്തി. ബിജെപിയുടെ വസുന്ധര രാജ് സിന്ധ്യ മുഖ്യമന്ത്രിയായപ്പോള്‍ കണക്കുകള്‍ തെറ്റായി വായിച്ചിരുന്നു എന്നും അത് പിന്നീട് തിരുത്തുകയാണ് ചെയ്‌തത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗെലോട്ടിനെ രൂക്ഷമായ ഭാഷയില്‍ വസുന്ധര രാജ് സിന്ധ്യ വിമര്‍ശിച്ചു. ഗെലോട്ടിന്‍റെ ഭാഗത്ത് നിന്ന് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഉണ്ടായിരിക്കുന്നത് എന്ന് വസുന്ധര രാജ് പറഞ്ഞു.

ബജറ്റ് ചോര്‍ന്നെന്ന് ബിജെപി: ബജറ്റ് സാങ്കേതികമായി ചോര്‍ന്നു എന്ന വാദം ബിജെപി ഉയര്‍ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബജറ്റ് കോപ്പി എടുക്കാന്‍ പോയെന്നും ചട്ടങ്ങള്‍ അനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിയാണ് ബജറ്റ് കോപ്പി എടുക്കേണ്ടത് എന്നും ബിജെപി വാദിച്ചു. എന്നാല്‍ ട്വിറ്ററില്‍ ഇതിനെതിരെ ഗെലോട്ട് രൂക്ഷമായി പ്രതികരിച്ചു.

ബിജെപിയുടേത് സങ്കുചിത രാഷ്‌ട്രീയം എന്ന് വിമര്‍ശനം: രാജസ്ഥാന്‍റെ വികസനത്തിനും പുരോഗതിക്കും എതിരാണ് തങ്ങള്‍ എന്ന് ബിജെപി കാണിച്ച് കൊണ്ടിരിക്കുകയാണ്. ബജറ്റ് ചോര്‍ന്നെന്നുള്ള ആര്‍ക്കും ആശ്ചര്യം തോന്നുന്ന ആരോപണത്തില്‍ നിന്ന് വ്യക്തമാകുന്നത് ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയം ബജറ്റിനെ പോലും വെറുതെ വിടില്ല എന്നാണ്.

കഴിഞ്ഞവര്‍ഷത്തെ ബജറ്റ് എട്ട് മിനിട്ട് വായിച്ചു: ധനകാര്യവകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്ന അശോക് ഗെലോട്ട് രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്. ബജറ്റവതരണം തുടങ്ങി എട്ട് മിനിറ്റോളം ഗെലോട്ടിന് പിണഞ്ഞ അബദ്ധം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഗെലോട്ടിന്‍റെ അടുത്തിരിക്കുന്ന എംഎല്‍എ ആണ് അബദ്ധം പിണഞ്ഞ കാര്യം അദ്ദേഹത്തിന്‍റെ കാതില്‍ മന്ത്രിച്ചത് .

ഗെലോട്ടിന് തെറ്റുപറ്റി എന്ന് മനസിലായപ്പോള്‍ ബിജെപി അംഗങ്ങള്‍ നടുത്തളത്തിലേക്ക് പ്രതിഷേധവുമായി വരികയായിരുന്നു. സ്‌പീക്കര്‍ സി പി ജോഷി ബജറ്റവതരണം സുഗമമായി നടത്തുന്നതിന് വേണ്ടി സഹകരിക്കണം എന്ന് അഭ്യര്‍ഥിച്ചെങ്കിലും ബിജെപി അംഗങ്ങള്‍ ചെവികൊണ്ടില്ല.

ബജറ്റിന്‍റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ബജറ്റവതരണം വേറൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുള്ള അശോക് ഗെലോട്ട് സര്‍ക്കാറിന്‍റെ അവസാന ബജറ്റാണ് ഇത്.

Last Updated : Feb 10, 2023, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.