ജയ്‌പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ സുനിത ഗെലോട്ടിനും കൊവിഡ് പോസിറ്റീവ് ആയെന്നും ഇരുവരും സ്വന്തം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് 3.75 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,79,257 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയർന്നു.
2,69,507 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇന്ത്യയിലെ മൊത്തം മരണ നിരക്ക് 2,04,832 ആണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 15,00,20,648 പേർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു.
കൂടുതൽ വായനയ്‌ക്ക്: 3.75 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍