ETV Bharat / bharat

ഭര്‍ത്താവിന്‍റെ 'പ്രിയ' സ്‌കൂട്ടര്‍ ഇനി കറണ്ടിലോടും ; സ്റ്റാര്‍ട്ടപ്പിനൊപ്പം സ്വപ്‌ന സാക്ഷാത്‌കാരവുമായി മധു കിരോധി

ഭര്‍ത്താവിന്‍റെ ബജാജ് പ്രിയ സ്‌കൂട്ടര്‍ വീണ്ടും നിരത്തിലിറക്കാനുള്ള ആഗ്രഹമാണ് മധു കിരോധിയെ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിലേയ്ക്ക് നയിച്ചത്

author img

By

Published : Nov 13, 2022, 9:19 PM IST

old vehicles into e bikes  Rajasthan based start up revamps old vehicles  പ്രിയ സ്‌കൂട്ടര്‍  ബജാജ് പ്രിയ സ്‌കൂട്ടര്‍  പെട്രോള്‍ സ്‌കൂട്ടര്‍ ഇലക്‌ട്രിക്കാക്കി മധു കിരോധി  മധു കിരോധി  Jodhpur e scooter madhu kirodi  Rajasthan Digifest Jodhpur  നോർത്ത് ഇലക്‌ട്രിക് ഓട്ടോമൊബൈൽസ് കമ്പനി  North Electric Automobiles Company  petrol scooter changed into electric jodhpur
ഭര്‍ത്താവിന്‍റെ 'പ്രിയ' സ്‌കൂട്ടര്‍ ഇനി കറണ്ടിലോടും; സ്വപ്‌നവും സ്റ്റാര്‍ട്ടപ്പും സാക്ഷാത്‌കരിച്ച് മധു കിരോധി

ജോധ്പൂർ : വായുമലിനീകരണം ഒഴിവാക്കാന്‍ വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ വന്‍ തോതില്‍ പുറത്തിറങ്ങുന്ന കാലമാണിത്. സര്‍ക്കാരുകളും വാഹന നിര്‍മാണ കമ്പനികളും ഇലക്‌ട്രിക് വാഹന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കാറുണ്ട്. അത്തരത്തില്‍ മികച്ച മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാനിലെ മധു കിരോധിയെന്ന 67കാരി.

പെട്രോളിൽ ഓടുന്ന പഴയ സ്‌കൂട്ടറുകൾ ഇലക്‌ട്രിക്കിലേയ്ക്ക് മാറ്റുന്ന വേറിട്ട ആശയമാണ് ഇവര്‍ അവതരിപ്പിച്ചത്. ജോധ്പൂരില്‍ അടുത്തിടെ നടന്ന രാജസ്ഥാൻ ഡിജിഫെസ്റ്റ് പ്രദർശനത്തിലാണ് മധു കിരോധിയുടെ പുത്തന്‍ ഐഡിയ ശ്രദ്ധ നേടിയത്. ഭർത്താവിന്‍റെ പഴയ സ്‌കൂട്ടർ വീണ്ടും ഉപയോഗിക്കണമെന്ന ആഗ്രഹമാണ് നോർത്ത് ഇലക്‌ട്രിക് ഓട്ടോമൊബൈൽസ് കമ്പനി എന്ന സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിലേയ്ക്ക് മധുവിനെ എത്തിച്ചത്.

അമ്മയ്‌ക്കൊപ്പം നിന്ന് മകന്‍, പിന്നെ സംഭവിച്ചത് ചരിത്രം: ''ഭർത്താവിന്‍റെ സ്‌കൂട്ടറെന്ന നിലയില്‍ ഇതിനോട് പ്രത്യേകമൊരു അടുപ്പമുണ്ട്. അതുകൊണ്ടുതന്നെ സ്‌കൂട്ടര്‍ സംരക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ്, മക്കളോട് ഇതൊരു ഇലക്‌ട്രിക് സ്‌കൂട്ടറാക്കിക്കൂടേയെന്ന് ഞാന്‍ ചോദിച്ചത്. അവർ അത് ചെയ്‌തുതന്നു. കൂടുതൽ വാഹനങ്ങൾ വൈദ്യുതിയിലേയ്ക്ക് മാറ്റാന്‍ തുടങ്ങിയതോടെയാണ് ഞങ്ങള്‍ സ്റ്റാര്‍ട്ടപ്പിലേയ്ക്ക് എത്തിയത്'' - മധു പറയുന്നു.

ബഹുരാഷ്‌ട്ര കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മധുവിന്‍റെ മകൻ ആനന്ദ് കിരോധിയാണ് പെട്രോള്‍ സ്‌കൂട്ടറിനെ ഇലക്‌ട്രിക്കാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ''അമ്മ പങ്കുവച്ച പുത്തന്‍ ആശയം നടപ്പിലാക്കാന്‍ കുറേക്കൂടി താത്‌പര്യം തോന്നി. ജോലിയുടെ ഭാഗമായി യുകെയില്‍ കഴിയവെയാണ് ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ നിര്‍മാണത്തിന്‍റെ ബാലപാഠങ്ങള്‍ ലഭിച്ചത്. അത് ഇവിടെ ഉപയോഗപ്പെടുത്തി'' - ആനന്ദ് പറയുന്നു.

'നശിപ്പിക്കേണ്ട പഴയ വണ്ടി, ഓടിക്കാം കറണ്ടില്‍': "ഇക്കഴിഞ്ഞ ഫെബ്രുവരിലാണ് ബജാജിന്‍റെ 1975 മോഡല്‍ പ്രിയ സ്‌കൂട്ടർ വൈദ്യുതിയിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടങ്ങിയത്. ഇതില്‍ വിജയിച്ചതോടെ 2009 മോഡൽ സ്പ്ലെൻഡർ ബൈക്കും വൈദ്യുതിയിലേയ്ക്ക് മാറ്റി. ഈ വിജയമാണ് സ്റ്റാർട്ടപ്പ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതോടെ പലരും ഞങ്ങളെ സമീപിക്കാൻ തുടങ്ങി. പഴയ വാഹനം വെറുതെ വച്ച് നശിപ്പിക്കുന്നതിന് പകരം ഇങ്ങനെയാക്കുന്നതാണ് നല്ലത്''- ആനന്ദ് വിശദീകരിച്ചു.

പഴയ സ്‌കൂട്ടറുകളും ബൈക്കുകളും വെറും 30,000 രൂപയ്ക്ക് വൈദ്യുതിയിലേയ്ക്ക് മാറ്റാമെന്നാണ് ആനന്ദ് കിരോധിയുടെ പക്ഷം. ഒരുവട്ടം ചാർജ് ചെയ്‌താല്‍ 60 കിലോമീറ്റർ സഞ്ചരിക്കാനാകും. മോട്ടോർ സൈക്കിൾ 120 കിലോമീറ്റർ വരെ ഓടും. ഇങ്ങനെ ഒരു വട്ടം ചാർജ് ചെയ്യാന്‍ ശരാശരി ചെലവ് 11 രൂപയിൽ താഴെ മാത്രമാണ്.

മാറ്റം വരുത്തിയ വാഹനങ്ങൾ, മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റർ ചെയ്‌ത് വീണ്ടും ഉപയോഗിക്കാം. പഴയ വാഹന നമ്പർ, പച്ച നമ്പർ പ്ലേറ്റില്‍ ഉപയോഗിക്കാം. നിലവില്‍ നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ പഴയ പെട്രോൾ ഇരുചക്ര വാഹനങ്ങള്‍ ഇലക്‌ട്രിക്കിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചത്. തങ്ങളുടെ പുത്തന്‍ ആശയത്തിന് വലിയ സ്വീകാര്യത ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കിരോധി കുടുംബം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.