ETV Bharat / bharat

Raja Krishnamoorthi On Jhaanvi Death ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ യുഎസ്‌ പൊലീസ് പൊട്ടിച്ചിരിച്ച സംഭവം; ഗൗരവമായ അന്വേഷണം വേണമെന്ന് രാജ കൃഷമൂര്‍ത്തി

Jhaanvi Kandula Death നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആയിരുന്നു കൊല്ലപ്പെട്ട ജാന്‍വി

Rep Krishnamoorthi urges Seattle probe  Seattle cop kills Indian student  US cop jokes at Indian student killed  Indian American Congressman Raja Krishnamoorthi  Jaahnavi Kandula killed by cop vehicle  She had little value US cop  indian american congressman  krishnamoorthi  death of jaahnav  Raja Krishnamoorthi On Jhaanvi Death  ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍  യുഎസ്‌ പൊലീസ്  രാജ കൃഷമൂര്‍ത്തി  നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി  ജാന്‍വി  Kevin Dave  Pramila Jayapal  Taranjit Singh Sandhu  തരൺജിത് സിംഗ് സന്ധു  വാഷിങ്ടണ്‍
Raja Krishnamoorthi On Jhaanvi Death
author img

By ETV Bharat Kerala Team

Published : Sep 15, 2023, 1:29 PM IST

വാഷിങ്ടണ്‍: 23കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം (Indian American Congressman) രാജ കൃഷ്‌ണമൂര്‍ത്തി (Raja Krishnamoorthi) സിയാറ്റിന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. 'ജാന്‍വി കാണ്ടുലയുടെ മരണം (Jaahnavi Kandula death) വലിയ ഒരു ദുരന്തം തന്നെയായിരുന്നു. അവളുടെ വിയോഗം വളരെ വലുതാണ്. ആരും അതില്‍ പരിഹസിക്കരുതെന്ന്' ജാന്‍വി കൊല്ലപ്പെട്ടപ്പോള്‍ സിയാറ്റിന്‍ പൊലീസ് ഓഫിസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യത്തില്‍ രാജ കൃഷ്‌ണമൂര്‍ത്തി പ്രതികരിച്ചു.

മണിക്കൂറില്‍ 25 മൈല്‍ മേഖലയില്‍ മണിക്കൂറില്‍ 74 മൈല്‍ അമിത വേഗത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതാണ്, ജാന്‍വിയുടെ അകാല മരണത്തിന് കാരണമായത്. ജാന്‍വിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഡാനിയല്‍ ഓഡറര്‍ എന്ന ഉദ്യോഗസ്ഥന്‍റെ ബോഡി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഈ സംഭവം ജാന്‍വിയുടെ ജീവിതത്തിന്‍റെ മൂല്യം വളരെ വില കുറച്ച് കാണുന്നതാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കൃഷ്‌ണമൂര്‍ത്തി പറഞ്ഞു. സിയാറ്റിന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വിഷയം ഗൗരവമായി കാണണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടതായി കൃഷ്‌ണമൂര്‍ത്തി അറിയിച്ചു.

2023 ജനുവരി 23ന് ആയിരുന്നു സംഭവം. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആയിരുന്നു കൊല്ലപ്പെട്ട ജാന്‍വി. ഡാനിലേയിന്‍റെ സഹപ്രവര്‍ത്തകനായ കെവിൻ ഡേവ് (Kevin Dave) എന്ന പൊലീസ് ഓഫിസര്‍ ഓടിച്ച വാഹനമിടിച്ചാണ് ജാന്‍വി കൊല്ലപ്പെട്ടത്.

അസ്വസ്ഥതയുളവാക്കുന്ന വീഡിയോ ക്ലിപ്പിൽ 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്നത് കാണാം. സിയാറ്റില്‍ പൊലീസ് ഓഫിസേഴ്‌സ് ഗില്‍ഡിന്‍റെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഡാനിയേല്‍. ഇയാൾ ഗില്‍ഡ് പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് കൊല്ലപ്പെട്ട ജാന്‍വിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്‌തത്.

'അവള്‍ക്ക് ഒരു 26 വയസുകാണും, പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതു. അവള്‍ക്ക് അത്ര വിലയേ ഉള്ളൂ'- ഇങ്ങനെയായിരുന്നു ഡാനിയേല്‍ വീഡിയോയില്‍ പറഞ്ഞത്.

ജാന്‍വിയുടെ കൊലപാതകത്തില്‍ അന്വേഷണത്തിന് മുന്‍ഗണന നല്‍കാനും, സാമൂഹികമായ ഇടപെടല്‍ നടത്തുവാനും, എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച്, ഇരകളായിട്ടുള്ളവരുടെയും വേദന അനുഭവിക്കുന്ന സമൂഹത്തിന്‍റെയും അവകാശത്തെയും അന്തസിനെയും മാനിക്കാനും ഏകകണ്‌ഠേനയുള്ള ഒരു പ്രമേയത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻസ് (NFIA), ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആഹ്വാനം ചെയ്‌തു. സംഭവം വാഷിങ്ടണിലെ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരൺജിത് സിംഗ് സന്ധുവിനെയും (Taranjit Singh Sandhu) എന്‍എഫ്ഐഎ പ്രശംസിച്ചു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ഥിയെ മറ്റൊരു ഉദ്യോഗസ്ഥന്‍ പരിഹസിക്കുകയും അവളുടെ ജീവിതത്തിന് മൂല്യം കുറവാണെന്നും പറയുകയും ചെയ്‌ത സിയാറ്റില്‍ പൊലീസിന്‍റെ സമീപനം തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്‌ട് ഒരു പ്രസ്‌താവനയില്‍ പറഞ്ഞു. ആ പൊലീസ് ഉദ്യോഗസ്ഥന് അര്‍ഹമായ ശിക്ഷയും ജാന്‍വിയുടെ കുടുംബത്തിന് നീതിയും ലഭിക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്‌താവനയില്‍ പറയുന്നു. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജപാലും (Pramila Jayapal) സംഭവത്തെ ശക്തമായി അപലപിച്ചു.

'അമിത വേഗത്തില്‍ എത്തിയ ഒരു പൊലീസ് കാര്‍ ഇടിച്ചാണ് ജാന്‍വി കണ്ടുല കൊല്ലപ്പെട്ടത്. അവളുടെ മരണത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹസിക്കുകയും, അവളുടെ ജീവിതത്തെ വില കുറച്ച് കാണുകയും ചെയ്‌തു. ഞാന്‍ വളരെ ദുഃഖിതയാണ്. അന്യരാജ്യങ്ങളിലെ ജനങ്ങളോടുള്ള വിദ്വേഷവും വംശീയതയും സാധാരണമാകുമ്പോള്‍ ഇതാണ് സംഭവിക്കുക. ഇത് അവസാനിക്കേണ്ടതുണ്ട്'- പ്രമിള ജയപാല്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥരോട് പൊതുജനങ്ങള്‍ക്കുള്ള രോഷം വര്‍ധിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.