പാറ്റ്ന: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ബിഹാറില്‍ കനത്ത ജാഗ്രത. സംസ്ഥാനത്തെ 13 ജില്ലകളിലെ റെയില്‍വേ പാലങ്ങളും ട്രാക്കുകളും ലക്ഷ്യം വച്ച് ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ എ.കെ ലാല്‍ 13 ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
സമസ്‌തിപൂര്‍, ദര്‍ഭാംഗ, സിതാമര്‍ഹി, സുപൗള്‍, മോടിഹരി, ബെട്ടിയാ, മുസാഫര്‍പുര്‍, കാഗ്രിയ, മധുബാനി, ബേഗുസരായി, സഹാര്‍സ, മധേപുരാ, പൂര്‍ണിയ എന്നി ജില്ലകളിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥരോടും റെയില്‍വേ പൊലീസിനോടും ജാഗ്രതയില്‍ തുടരാനും ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനുമാണ് നിര്‍ദേശം. ദുര്‍ഗ പൂജ, വിനായക ചതുര്‍ഥി തുടങ്ങിയ ആഘോഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിന്‍ ട്രാഫിക് വര്‍ധിച്ചിരുന്നു.
Also read: 'രാജ്യത്തുടനീളം സ്ഫോടനത്തിന് പദ്ധതിയിട്ടു' ; ഡല്‍ഹിയില്‍ 6 ഭീകരര്‍ അറസ്റ്റില്‍