ഗുവഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച എംഎൽഎ അഖില്‍ ഗൊഗോയിയുടെ പരോൾ അവസാനിച്ചു. കുടുംബാംഗങ്ങളെ കാണാനായി എന്‍ഐഎ പ്രത്യേക കോടതി രണ്ടു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.
കുടുംബത്തെ കാണാൻ മാത്രമായിരുന്നു അനുമതി. എന്നാല്‍, സിബ്‌സാഗര്‍ എംഎല്‍എയും റൈജോര്‍ ദള്‍ പ്രസിഡന്‍റുമായ അഖില്‍ ഗോഗോയിക്ക് പൊതുജനങ്ങളെ കാണാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ജയിലിലടയ്ക്കപ്പെട്ട് 550 ദിവസത്തിനു ശേഷമാണ് അഖില്‍ ഗൊഗോയിക്ക് എന്‍ഐഎ പ്രത്യേക കോടതി പരോള്‍ അനുവദിച്ചത്.
ആദ്യ ദിവസം ഗുവഹത്തിയിൽ ഉള്ള തന്‍റെ ഭാര്യയുടെയും മകന്‍റെയും ഒപ്പമായിരുന്നുവെന്നും രണ്ടാമത്തെ ദിവസം തന്‍റെ അമ്മയോടൊപ്പമാണ് സമയം ചിലവഴിച്ചതെന്നും ഗൊഗോയി പറഞ്ഞു.
ഗുവാഹത്തിയിലെ ഭാര്യയെയും കൗമാരക്കാരനായ മകനെയും ജോര്‍ഹാത്തിലെ മാതാവിനെയും കാണാനാണ് 48 മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. അതേസമയം, തന്നെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച പൊതുജനങ്ങളെ കാണാന്‍ അനുവദിക്കണമെന്ന അപേക്ഷ കോടതി നിരസിച്ചിരുന്നു.
Also Read: പുതിയ ഐടി നയം; ഗൂഗിൾ ഫേസ്ബുക്ക് പ്രതിനിധികൾ നാളെ ഹാജരാകും
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് അഖില്‍ ഗൊഗോയിയെ 2019 ഡിസംബർ പന്ത്രണ്ടിനാണ് ആണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലില്‍ നിന്ന് മല്‍സരിച്ചാണ് അഖില്‍ ഗൊഗോയ് അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.