ശ്രീനഗർ: തീവ്രവാദത്തിന് പണം സമാഹരിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിൽ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്‌ഡ് പുരോഗമിക്കുന്നു. റെയ്‌ഡിൽ ആറ് പേരെ അറസ്റ്റിലായെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ ഓൺലൈൻ ഫ്ലാറ്റ്‌ഫോമിൽ തീവ്രനിലപാടുകൾ എടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ് നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. എൻഐഎക്കൊപ്പം ഇന്‍റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്, ജമ്മു കശ്‌മീർ പൊലീസ് തുടങ്ങിയവരും റെയ്‌ഡിലുണ്ട്.
11 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു
തീവ്രവാദ സംഘടനയായ ഹിസ്‌ബുൾ മുജാഹിദ്ദീൻ മേധാവി സയിദ് സലാഹുദ്ദീന്‍റെ രണ്ട് മക്കളെ അടക്കം 11 പേരെ ജമ്മു കശ്‌മീർ സർക്കാർ ജോലിയിൽ നിന്ന് ഭരണകൂടം നീക്കം ചെയ്‌തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും കശ്‌മീരിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു എന്നീ ആരോപണങ്ങളിലാണ് ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
അനന്ത്‌നാഗ്, ബുദ്‌ഗാം, ബാരാമുള്ള, ശ്രീനഗർ, പുൽവാമ, കുപ്‌വാര എന്നീ പ്രദേശങ്ങളിൽ നിന്നുള്ള 11 പേരെയാണ് ജോലിയിൽ നിന്ന് സർക്കാർ നീക്കം ചെയ്‌തത്.
മുജാഹിദ്ദീൻ മേധാവി സയിദ് സലാഹുദ്ദീന്‍റെ രണ്ട് മക്കളും പിരിച്ചുവിട്ടവരിൽ
വിദ്യഭ്യാസ വകുപ്പിൽ ജോലി ചെയ്‌തിരുന്ന നാല് പേരെയും ജമ്മു കശ്‌മീരിൽ നിന്ന് രണ്ട് പേരെയും കൃഷി വകുപ്പ്, സ്‌കിൽ ഡെവലപ്‌മെന്‍റ്, ഊർജം, ആരോഗ്യം, ഷേർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (സ്‌കിംസ്) തുടങ്ങിയ വകുപ്പുകളിൽ നിന്ന് ഓരോരുത്തരെയുമാണ് സർക്കാർ പിരിച്ചു വിട്ടത്.
ഹിസ്‌ബുൾ മുജാഹിദ്ദീൻ മേധാവി സയിദ് സലാഹുദ്ദീന്‍റെ മക്കളായ സയിദ് അഹമ്മദ് ഷക്കീൽ, സയിദ് ഷാഹിദ് യൂസഫ് എന്നിവരെയും സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 2012ൽ ശ്രീനഗറിൽ പൊലീസിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്ക് ആരോപിച്ച് അബ്‌ദുൽ റാഷിദ് ഷിഗാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു. അബ്‌ദുൽ റാഷിദ് ഷിഗാൻ ശ്രീനഗർ സ്വദേശിയാണ്.
READ MORE: ഭീകരവാദത്തിന് പണം; ഖവാജയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി