ETV Bharat / bharat

നിതീഷിന്‍റെ പിണക്കം മാറ്റാന്‍ രാഹുല്‍; പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം വന്നത് അപ്രതീക്ഷിതമെന്ന് വിശദീകരിക്കും - ഇന്ത്യാ മുന്നണിയിലെ തര്‍ക്കം

Kharge for PM face, Rahul Gandhi to pacify Nitish Kumar: ഇന്ത്യ മുന്നണിയുടെ കണ്‍വീനറായും മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്ന നിതീഷ് ഡല്‍ഹി യോഗത്തിലുണ്ടായ സംഭവവികാസങ്ങളില്‍ അസ്വസ്ഥനായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചതോടെ സംയുക്ത വാര്‍ത്താസമ്മേളനത്തിന് നില്‍ക്കാതെ നിതീഷ് മടങ്ങുകയായിരുന്നു.

Rahul Gandhi to pacify Nitish Kumar  INDIA Block PM face  Kharge for PM face  rift in INDIA block  INDIA block seat sharing  ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി  മല്ലികാര്‍ജുന്‍ ഖര്‍ഗേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി  മമതാബാനര്‍ജി  മമത ബാനര്‍ജി നിര്‍ദേശിച്ചത് ഖര്‍ഗേയെ  ഇന്ത്യാ മുന്നണിയിലെ തര്‍ക്കം  നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി
Rahul to pacify Nitish Kumar try to reach out
author img

By ETV Bharat Kerala Team

Published : Dec 22, 2023, 3:36 PM IST

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്നണിക്കകത്തെ പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധി നീക്കം തുടങ്ങി. ഡല്‍ഹിയില്‍ നടന്ന നേതൃയോഗത്തിനിടെ ഖര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പിണങ്ങി നില്‍ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നേതൃയോഗത്തിലെ സംഭവവികാസങ്ങളുടെ വിശദീകരണവുമായി രാഹുല്‍ ഗാന്ധി നിതീഷിനെ വിളിച്ചത് (Rahul to pacify Nitish Kumar try to reach out).

വ്യാഴാഴ്‌ച രാത്രിയാണ് രാഹുല്‍ നിതീഷിനെ വിളിച്ചത്. പക്ഷേ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ഇരുവരും തമ്മില്‍ നേരിട്ട് ഫോണ്‍ സംഭാഷണം നടന്നില്ലെന്നാണ് സൂചന. വെള്ളിയാഴ്‌ച ഇരുവരും വീണ്ടും സംസാരിക്കുമെന്നാണ് സൂചന. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്കും മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്ന നിതീഷ് ബുധനാഴ്‌ചത്തെ യോഗത്തിലുണ്ടായ സംഭവവികാസങ്ങളില്‍ അസ്വസ്ഥനായിരുന്നു.

മുന്നണിയുടെ പേര് ഭാരത് എന്നാക്കണമെന്ന അഭിപ്രായം നിതീഷിനുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. ഇന്ത്യ മുന്നണിയുടെ ഡല്‍ഹിയില്‍ നടന്ന നാലാമത് യോഗത്തിലാണ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ പിന്തുണക്കുകയും ചെയ്‌തു.

എന്നാല്‍ ഖര്‍ഗെ തന്നെ നിര്‍ദേശത്തെ തള്ളിപ്പറയുകയും ഈ ഘട്ടത്തില്‍ പരമാവധി സീറ്റുകളില്‍ വിജയിക്കാനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ നിതീഷ് കുമാര്‍ മുന്നണി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിനു നില്‍ക്കാതെ യോഗസ്ഥലത്തു നിന്ന് മടങ്ങുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ ജെഡിയുവിന്‍റെ പാര്‍ലമെന്‍റ് അംഗങ്ങളുടെ യോഗത്തിലും പങ്കെടുത്ത് പട്‌നയ്‌ക്ക് മടങ്ങുകയായിരുന്നു.

ഈ മാസം 29 ന് ജെഡിയു നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചതും അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം 29 ന് ഡല്‍ഹിയില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചതാണെന്നും ആ യോഗം പട്‌നയിലേക്ക് മാറ്റുക മാത്രമാണ് ഇപ്പോള്‍ ചെയ്‌തതെന്നും ജെഡിയു ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനം മൂന്നാഴ്‌ചക്കകം പൂര്‍ത്തിയാക്കാന്‍ നേരത്തെ നേതൃ യോഗത്തില്‍ ധാരണയായിരുന്നു.

സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് നിതീഷിനെ തിരക്കിട്ട് അനുനയിപ്പിക്കാന്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. ഇന്ത്യ മുന്നണിയില്‍ ഇപ്പോഴുള്ള 24 പാര്‍ട്ടികളെ ഒരു കൂരയ്ക്കു കീഴില്‍ കൊണ്ടു വരാന്‍ മുന്‍കൈയെടുത്ത നേതാക്കളില്‍ പ്രധാനിയായിരുന്നു നിതീഷ് കുമാര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.