ETV Bharat / bharat

വാജ്‌പേയിയുടെ സ്‌മാരകം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി ; പബ്ലിസിറ്റി സ്റ്റണ്ടെന്ന് ബിജെപി

മുന്‍ പ്രധാനമന്ത്രിമാരുടെ സ്‌മൃതി കുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകവും സന്ദര്‍ശിച്ച് രാഹുല്‍ ആദരം അര്‍പ്പിച്ചത്

AICC secy on Rahul visit on Vajpaee memorial  Vamshi Reddy on Rahul visiting Vajpayee memorial  Rahul Bharat Jodo Yatra in Delhi  Rahul gandhi Bharat Jodo Yatra  Vamshi Reddy  വാജ്‌പേയിയുടെ സ്‌മാരകം  മുന്‍ പ്രധാനമന്ത്രിമാരുടെ സ്‌മൃതി കുടീരങ്ങള്‍  Rahul visits Vajpayee memorial  രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ ഭാരത് ജോഡോ യാത്ര  ഭാരത് ജോഡോയാത്ര
രാഹുല്‍ ഗാന്ധി ഭാരത് ജോഡോയാത്ര
author img

By

Published : Dec 24, 2022, 10:06 PM IST

ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയ രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകം സന്ദര്‍ശിച്ച് ആദരം അര്‍പ്പിച്ചു. ആദ്യമായാണ് ഗാന്ധി കുടുംബാംഗം വാജ്‌പേയിയുടെ സ്‌മാരകം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാജ്‌പേയിയേയും വേര്‍തിരിച്ചുകണ്ടുള്ള രാഷ്‌ട്രീയ സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

തങ്ങള്‍ ഭാരതത്തെ യോജിപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നത് എന്നാണ് രാഹുലിന്‍റെ വാജ്‌പേയിയുടെ സ്‌മാരകത്തിലെ സന്ദര്‍ശനം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. ഇരുവരും ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണെങ്കിലും നരേന്ദ്ര മോദിയെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ആളായും വാജ്‌പേയിയെ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഉദാര മുഖവുമായാണ് പലരും വിലയിരുത്തുന്നത്. വാജ്‌പേയിയുടെ ശവകുടീരം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് ജനങ്ങള്‍ക്ക് നല്ല രാഷ്‌ട്രീയ സന്ദേശമാണ് നല്‍കുക എന്ന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി വംശി ചന്ദ് റെഡ്ഡി പറഞ്ഞു.

'ഫോട്ടോ ഓപ്പ്' എന്ന് പരിഹസിച്ച് ബിജെപി: വാജ്‌പേയിക്ക് രാഹുല്‍ ഗാന്ധി ആദരം അര്‍പ്പിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ബിജെപി വക്‌താവ് കെ കെ ശര്‍മ പറഞ്ഞു. വാജ്‌പേയി ജീവിതത്തില്‍ ഉടനീളം സ്വയംസേവക് ആയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി എല്ലായ്‌പ്പോഴും ആര്‍എസ്എസിനെ അധിക്ഷേപിക്കുന്ന വ്യക്തിയാണ്. വാജ്‌പേയിയുടെ ശവകുടീരം സന്ദര്‍ശിക്കുന്നത് ഒരു ഫോട്ടോ ഓപ്പായി(മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വരാനുള്ള അവസരം) മാത്രം എടുക്കാതെ അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി ഉള്‍ക്കൊള്ളണമെന്നും ശര്‍മ പറഞ്ഞു.

യാത്രയിലെ കൊവിഡ് പ്രൊട്ടോക്കോളിനെ ചൊല്ലി വാഗ്വാദം : ഭാരത്ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസുമായി വലിയ വാഗ്വാദങ്ങള്‍ അരങ്ങേറിയിരുന്നു. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ യാത്രയില്‍ പാലിക്കണമെന്നുമാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ കത്തയച്ചിരുന്നു. ഇതിന് സാധിക്കുന്നില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്ക്കു‌ന്നതാണ് നല്ലതെന്നും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു.

കൊവിഡിന്‍റെ കാരണം പറഞ്ഞ് യാത്ര നിര്‍ത്തിവയ്പ്പി‌ക്കാനുള്ള പുതിയ ആശയമാണ് ബിജെപി പയറ്റുന്നതെന്നാണ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. മെഡിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പ്രോട്ടോക്കോളുകള്‍ കോണ്‍ഗ്രസ് പാലിക്കുമെന്നാണ് കമ്മ്യൂണിക്കേഷന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്.

കേന്ദ്രസര്‍ക്കാറിനെ ചെങ്കോട്ടയില്‍ വിമര്‍ശിച്ച് രാഹുല്‍ : ഡല്‍ഹിയിലെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ ചെങ്കോട്ടയില്‍ വച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഹിന്ദു മുസ്ലിം വിദ്വേഷം 24 മണിക്കൂറും ബിജെപി പരത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

2,800 കിലോമീറ്റര്‍ താന്‍ ഭാരത് ജോഡോ യാത്രയില്‍ നടന്നു. എന്നാല്‍ താന്‍ ഒരു വിദ്വേഷവും എവിടെയും കണ്ടില്ല. എന്നാല്‍ ടിവി ഓണ്‍ ചെയ്‌തപ്പോള്‍ കണ്ടത് വിദ്വേഷമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കമല്‍ ഹാസനും ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.