ന്യൂഡൽഹി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പട്ടിക നല്‍കുന്നതിനിടെ സ്‌ത്രീ അക്രമണത്തിനിരയായ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് രാഹുല്‍ ഗാന്ധി.
സംസ്ഥാനത്ത് നടക്കുന്ന അക്രമണങ്ങളെ മാസ്റ്റർസ്ട്രോക്ക് എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
സ്ത്രീയെ ആക്രമിച്ച ബിജെപി പ്രവർത്തകരുടെ നടപടികള്‍ അതിരുകടന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്‍റെ പ്രത്യേക ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധി ആരോപിച്ചു.
-
कुछ सालों पहले एक बलात्कार पीड़िता ने भाजपा विधायक के खिलाफ आवाज उठाई थी, उसे व उसके परिवार को मारने की कोशिश की गई थी।
— Priyanka Gandhi Vadra (@priyankagandhi) July 10, 2021 " class="align-text-top noRightClick twitterSection" data="
आज एक महिला का नामांकन रोकने के लिए भाजपा ने सारी हदें पार कर दीं।
सरकार वही।
व्यवहार वही। pic.twitter.com/rTcGQiG3Ai
">कुछ सालों पहले एक बलात्कार पीड़िता ने भाजपा विधायक के खिलाफ आवाज उठाई थी, उसे व उसके परिवार को मारने की कोशिश की गई थी।
— Priyanka Gandhi Vadra (@priyankagandhi) July 10, 2021
आज एक महिला का नामांकन रोकने के लिए भाजपा ने सारी हदें पार कर दीं।
सरकार वही।
व्यवहार वही। pic.twitter.com/rTcGQiG3Aiकुछ सालों पहले एक बलात्कार पीड़िता ने भाजपा विधायक के खिलाफ आवाज उठाई थी, उसे व उसके परिवार को मारने की कोशिश की गई थी।
— Priyanka Gandhi Vadra (@priyankagandhi) July 10, 2021
आज एक महिला का नामांकन रोकने के लिए भाजपा ने सारी हदें पार कर दीं।
सरकार वही।
व्यवहार वही। pic.twitter.com/rTcGQiG3Ai
ഏതാനും വർഷങ്ങൾക്കുമുമ്പ് ബലാത്സംഗത്തിനിരയായ പെൺകുട്ടി ഒരു ബിജെപി എംഎൽഎയ്‌ക്കെതിരെ ശബ്ദമുയർത്തി. അതിന് അവളെയും കുടുംബത്തെയും കൊല്ലാൻ ശ്രമിച്ചു. ഇന്ന് നാമനിർദ്ദേശ പത്രിക നൽകാനെത്തിയ സ്‌ത്രീയെ തടഞ്ഞ ബിജെപി എല്ലാ പരിധികളും മറികടന്നുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു. സ്‌ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ടാഗ് ചെയ്‌തായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഉത്തർപ്രദേശിൽ നടക്കുന്ന അക്രമത്തെ മാസ്റ്റർസ്ട്രോക്ക് എന്ന് ബിജെപി പുനർനാമകരണം ചെയ്തിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
-
उत्तर प्रदेश में ‘हिंसा’ का नाम बदलकर ‘मास्टरस्ट्रोक’ रख दिया गया है। pic.twitter.com/poT0aOxxBD
— Rahul Gandhi (@RahulGandhi) July 10, 2021 " class="align-text-top noRightClick twitterSection" data="
">उत्तर प्रदेश में ‘हिंसा’ का नाम बदलकर ‘मास्टरस्ट्रोक’ रख दिया गया है। pic.twitter.com/poT0aOxxBD
— Rahul Gandhi (@RahulGandhi) July 10, 2021उत्तर प्रदेश में ‘हिंसा’ का नाम बदलकर ‘मास्टरस्ट्रोक’ रख दिया गया है। pic.twitter.com/poT0aOxxBD
— Rahul Gandhi (@RahulGandhi) July 10, 2021
അക്രമം തുടരുന്നു
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ സംഘർഷം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
also read: ഉത്തർ പ്രദേശിൽ ബിജെപി 300ൽ അധികം സീറ്റ് നേടി ഭരണത്തിൽ വരുമെന്ന് യോഗി ആദിത്യനാഥ്
ബിജെപി സ്ഥാനാർഥിയുടെ ഭർത്താവും അനുയായികളും ബന്ധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെ എതിർത്തയാള്‍ കൊലപ്പെട്ടു.
ലഖിംപൂർ ഖേരിയിൽ നടന്ന മറ്റൊരു സംഭവത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയെ ബിജെപി പ്രവർത്തകർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ആറ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പരസ്യമായി സ്ഥാനാര്‍ഥിയുടെ വസ്‌ത്രം വലിച്ച് കീറിയെന്നാണ് പരാതി. സംഭവത്തില്‍ സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.