ETV Bharat / bharat

'ഭാരത് ജോഡോ യാത്ര' തെലങ്കാനയില്‍, ആവേശോജ്വല സ്വീകരണം ; ഇനി മൂന്നുനാള്‍ ദീപാവലി അവധി - ഡല്‍ഹി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടക പിന്നിട്ട് തെലങ്കാനയില്‍ പ്രവേശിച്ചു. ദീപാവലിക്ക് ശേഷം ഗുഡെബെല്ലൂരില്‍ നിന്നാണ് യാത്ര പുനരാരംഭിക്കുക

Rahul Gandhi  Bharat jodo  telangana  diwali  ദീപാവലി  ഭാരത് ജോഡോ  രാഹുല്‍ ഗാന്ധി  തെലങ്കാന  ഹൈദരാബാദ്  കര്‍ണാടക  യാത്ര  ലോക്‌സഭ  ഗുഡെബെല്ലൂരില്‍  ഡല്‍ഹി  കേരളം
ദീപാവലി പരിഗണിച്ച് 'ഭാരത് ജോഡോ'ക്ക് മൂന്ന് നാള്‍ അവധി; തെലങ്കാനയിലേക്ക് പ്രവേശിച്ച് രാഹുല്‍ ഗാന്ധി
author img

By

Published : Oct 23, 2022, 7:50 PM IST

ഹൈദരാബാദ് : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍. രാജ്യവ്യാപകമായുള്ള കാല്‍നടയാത്ര കര്‍ണാടക കടന്ന് ഇന്നാണ് (23.10.2022) തെലങ്കാനയിലെത്തിയത്. അതേസമയം യാത്രയ്ക്ക് കര്‍ണാടക - തെലങ്കാന അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.

കോണ്‍ഗ്രസ് ലോക്‌സഭാംഗവും തെലങ്കാനയുടെ ചുമതലയുമുള്ള നേതാവ് മാണിക്കം ടാഗോര്‍, സംസ്ഥാന അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ യാത്രയ്ക്ക് വന്‍ സ്വീകരണമാണൊരുക്കിയത്. അതേസമയം തെലങ്കാനയിലേക്ക് കടന്ന യാത്ര ദീപാവലി പ്രമാണിച്ച് ഇന്ന് ഉച്ച മുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Rahul Gandhi  Bharat jodo  telangana  diwali  ദീപാവലി  ഭാരത് ജോഡോ  രാഹുല്‍ ഗാന്ധി  തെലങ്കാന  ഹൈദരാബാദ്  കര്‍ണാടക  യാത്ര  ലോക്‌സഭ  ഗുഡെബെല്ലൂരില്‍  ഡല്‍ഹി  കേരളം
യാത്രക്കിടെ രാഹുല്‍ അണികളെ അഭിസംബോധന ചെയ്യുന്നു

അതുകൊണ്ടുതന്നെ യാത്ര നാരായണ്‍പേട്ട് ജില്ലയിലെ ഗുഡെബെല്ലൂരില്‍ അവസാനിപ്പിച്ച് രാഹുല്‍ ഹെലികോപ്‌റ്ററില്‍ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഒക്‌ടോബര്‍ 27 ന് ഗുഡെബെല്ലൂരില്‍ നിന്ന് പുനരാരംഭിക്കുന്ന യാത്ര മക്തലിലെത്തിയ ശേഷം 16 ദിവസങ്ങളിലായി തെലങ്കാനയിലെ 19 അസംബ്ലി മണ്ഡലങ്ങളിലൂടെയും ഏഴ് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലൂടെയും 375 കിലോമീറ്റര്‍ സഞ്ചരിച്ച് നവംബര്‍ ഏഴിന് മഹാരാഷ്‌ട്രയില്‍ പ്രവേശിക്കും. ദിവസവും 20 മുതല്‍ 25 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്.

ചിന്തകന്മാര്‍, സാമുദായിക നേതാക്കള്‍, രാഷ്‌ട്രീയ നേതാക്കള്‍, കല കായിക സിനിമ വ്യവസായ രംഗത്തെ വ്യക്തിത്വങ്ങള്‍ എന്നിവരെ കണ്ടും അവരുമായി സമയം ചെലവഴിച്ചുമാണ് യാത്ര മുന്നോട്ടുപോകുന്നത്. തെലങ്കാനയിലെ പ്രസിദ്ധമായ അമ്പലങ്ങള്‍, മസ്‌ജിദുകള്‍, പ്രാര്‍ഥനാലയങ്ങള്‍ എന്നിവ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്നും സര്‍വ മത പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും പിസിസി അറിയിച്ചു.

സെപ്‌റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ മാരത്തണ്‍ ജാഥയായാണ് രാഹുലിന്‍റെ ഭാരത് ജോഡോ തുടരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.