ETV Bharat / bharat

Rahul Gandhi | രാഹുൽ ഗാന്ധി വിദേശത്ത്, സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്

രാഹുൽ വിദേശത്തേക്ക് പോയത് സ്വകാര്യ സന്ദർശനത്തിനെന്ന് കോണ്‍ഗ്രസ്

Rahul Gandhi travels abroad again  Rahul Gandhi latest news  Punjab election  BJP alliance with Punjab Lok Congress Party  രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പറന്നു  രാഹുൽ ഗാന്ധി രാജ്യം വിട്ടു  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പി റാലി
Rahul Gandhi: രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പറന്നു, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുലാസിൽ
author img

By

Published : Dec 30, 2021, 9:15 AM IST

ന്യൂഡൽഹി : വീണ്ടും വിദേശത്തേക്ക് പറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്‌ചയാണ് അദ്ദേഹം തിരിച്ചത്. രാഹുൽ എവിടേക്കാണ് പോയതെന്നോ, എപ്പോൾ മടങ്ങി എത്തുമെന്നോ പാർട്ടി വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യ സന്ദര്‍ശനമാണെന്നാണ് വിശദീകരണം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഏകദേശം ഒരു മാസത്തോളം അദ്ദേഹം വിദേശയാത്രയിലായിരുന്നു. തുടര്‍ന്ന് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് തിരിച്ചെത്തി.

രാഹുൽ ഗാന്ധി വ്യക്‌തിപരമായ ആവശ്യങ്ങൾക്കാണ് വിദേശത്ത് പോയതെന്നും, ബിജെപിയും മാധ്യമങ്ങളും അനാവശ്യമായി കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു.

ജനുവരി 3 ന് പഞ്ചാബിലെ മോഗ ജില്ലയിൽ തെരഞ്ഞടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് നിശ്ചയിച്ചിരുന്നു. രാഹുൽ അതിനുമുമ്പ് മടങ്ങിയെത്തുമോയെന്ന് വ്യക്തമല്ല. ജനുവരി 3 ന് മുന്‍പ് തിരിച്ചെത്തുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് റാലി മാറ്റിവച്ചേക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. അടുത്തവര്‍ഷം ആദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്കായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്‍റെ വിദേശ സന്ദർശനം.

ALSO READ: Kashmir Attack : കശ്‌മീരിൽ വൻ ഭീകരവേട്ട, ആറ് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

പഞ്ചാബില്‍ പ്രചാരണത്തിന് കാലതാമസമുണ്ടായാൽ പാർട്ടിയുടെ വോട്ട് ബാങ്കിനെ ബാധിക്കുമെന്നും, അധികാരം നിലനിർത്താനുള്ള സാധ്യതകൾ കുറയുമെന്നും പ്രവർത്തകർക്കിടയിൽ തന്നെ ആക്ഷേപം ഉയർന്നുതുടങ്ങിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ശക്തമായ പ്രചാരണം നടത്താൻ ബിജെപിയും പദ്ധതിയിടുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 5 ന് പഞ്ചാബിലെ ബിജെപി റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം പഞ്ചാബിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ റാലിയാണിത്.

ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.