ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും ആളുകളുടെ റിട്ടയര്‍മെന്‍റ് ഫണ്ട് അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചത്.
-
LIC की पूंजी, अडानी को!
— Rahul Gandhi (@RahulGandhi) March 27, 2023 " class="align-text-top noRightClick twitterSection" data="
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!
‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?
प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?
">LIC की पूंजी, अडानी को!
— Rahul Gandhi (@RahulGandhi) March 27, 2023
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!
‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?
प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?LIC की पूंजी, अडानी को!
— Rahul Gandhi (@RahulGandhi) March 27, 2023
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!
‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?
प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?
'എല്‍ഐസിയുടെ മൂലധനം അദാനിക്ക്, എസ്‌ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്‌ഒയുടെ മൂലധനം പോലും അദാനിക്ക്. 'മോദാനി'യെക്കുറിച്ച് പുറംലോകം അറിഞ്ഞതിന് ശേഷവും ആളുകളുടെ റിട്ടയര്‍മെന്‍റ് ഫണ്ടുകള്‍ വീണ്ടും എന്തിനാണ് അദാനി ഗ്രൂപ്പുകളില്‍ നിക്ഷേപിക്കുന്നത്. പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരവുമില്ല, എന്തിനാണ് ഇത്രയുമധികം ഭയക്കുന്നത്?' - ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.
ചരിത്രം തിരുത്തിയെഴുതിയ റിപ്പോര്‍ട്ട്: യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വരെ ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിലെ വലിയ ധനികനുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ തലവന്‍ ഗൗതം അദാനി. വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും ഉള്‍പെടെയുള്ള ആരോപണങ്ങളായിരുന്നു അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്ന നിമിഷം മുതല്‍ തന്നെ കിതച്ചുതുടങ്ങിയ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടതോടെ ദിനംപ്രതി അദാനി എന്ന ധനികന്‍ നേരിട്ടത് കോടികളുടെ നഷ്‌ടമാണ്.
ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്നും കള്ളമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പ്രതികരണം. മാത്രമല്ല, ഒരു പ്രത്യേക കമ്പനിക്ക് നേരെ മനഃപൂര്‍മായ ആക്രമണമാണ് ഇതെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, കമ്പനിയുടെ വളര്‍ച്ച എന്നിവയ്‌ക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ദേശീയവാദവും ആരോപണങ്ങളെ അവഗണിച്ചുമുള്ള പ്രതികരണങ്ങളുംകൊണ്ട് വഞ്ചന എന്നത് ഇല്ലാതാകുന്നില്ല എന്ന് ഹിന്‍ഡന്‍ബര്‍ഗും പ്രതികരിച്ചിരുന്നു.
അയോഗ്യത അദാനിക്കെതിരെ ചോദ്യം ഉയര്‍ത്തിയതിനാല്‍: ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം മോദിയും അദാനിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. തന്നെ അയോഗ്യനാക്കിയാലും ചോദ്യം ചോദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു.
ലോക്‌സഭയില്‍ നിന്നും തന്നെ അയോഗ്യനാക്കിയത് താന്‍ അദാനിക്കെതിരെ നിരന്തരം ചോദ്യം ഉന്നയിച്ചതിനാലാണെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നേരിടുന്ന പരിഭ്രാന്തിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. 20,000 കോടി അദാനിയുടെ ഷെയര്‍ കമ്പനികളിലേയ്‌ക്ക് നിക്ഷേപിച്ചത് ആരെന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി അപകീര്‍ത്തി കേസില്‍ മാര്‍ച്ച് 23നാണ് സൂറത്തിലെ കോടതി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പാര്‍ലമെന്‍റ് സെക്രട്ടറിയേറ്റ് അദ്ദേഹത്തെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്: തുടര്‍ന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും ഡല്‍ഹിയില്‍ ഉള്‍പെടെ രാജ്യമെമ്പാടും കറുത്ത വസ്‌ത്രം ധരിക്കുകയും കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തുകയും ചെയ്‌തു. ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയതിന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.