കന്യാകുമാരി : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാസർകോട് വരെ നീളുന്ന ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചു. അഗസ്‌തീശ്വരത്ത് നിന്ന് 118 ഭാരത് യാത്രികർക്കും രാജ്യത്തുടനീളമുള്ള പാർട്ടി നേതാക്കള്‍ക്കുമൊപ്പമാണ് രാഹുൽ ഗാന്ധി പദയാത്ര ആരംഭിച്ചത്. ബിജെപി-ആർഎസ്എസ് സഖ്യം രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇന്ത്യയുടെ ഐക്യം അവർക്ക് തകർക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
-
भारत को प्रेम, सद्भाव, भाईचारा ही एकजुट कर सकता है।#BharatJodoYatra उसी प्रेम, सद्भाव, भाईचारे का पैगाम लेकर निकली है। pic.twitter.com/JElVHGP5Bi
— Congress (@INCIndia) September 8, 2022 " class="align-text-top noRightClick twitterSection" data="
">भारत को प्रेम, सद्भाव, भाईचारा ही एकजुट कर सकता है।#BharatJodoYatra उसी प्रेम, सद्भाव, भाईचारे का पैगाम लेकर निकली है। pic.twitter.com/JElVHGP5Bi
— Congress (@INCIndia) September 8, 2022भारत को प्रेम, सद्भाव, भाईचारा ही एकजुट कर सकता है।#BharatJodoYatra उसी प्रेम, सद्भाव, भाईचारे का पैगाम लेकर निकली है। pic.twitter.com/JElVHGP5Bi
— Congress (@INCIndia) September 8, 2022
കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്ന് ശുചീന്ദ്രം വരെയാണ് രാവിലത്തെ യാത്ര. തുടർന്ന് ഉച്ചതിരിഞ്ഞ് 3.30ന് പുനരാരംഭിക്കുന്ന യാത്ര 6.30ന് നാഗർകോവിലിൽ അവസാനിപ്പിക്കും. അടുത്ത നാല് ദിവസം തമിഴ്‌നാട്ടിലൂടെ കടന്നുപോകുന്ന പദയാത്ര സെപ്‌റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക.
3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30ന് യാത്ര കശ്‌മീരിൽ സമാപിക്കും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഏഴ് മുതൽ 10.30 വരെയും ഉച്ച കഴിഞ്ഞ് 3.30 മുതൽ 6.30 വരെയും രണ്ട് ബാച്ചുകളായാണ് പദയാത്ര നീങ്ങുക. ദിവസവും 22-23 കിലോമീറ്റർ നടക്കാനാണ് പദ്ധതി.
-
Enroute the #BharatJodoYatra, Shri @RahulGandhi meets the family of NEET aspirant Anitha who ended her life in 2017. Rahul Gandhi Ji expressed condolences & support to the family. pic.twitter.com/VhM4DXoYX3
— Congress (@INCIndia) September 8, 2022 " class="align-text-top noRightClick twitterSection" data="
">Enroute the #BharatJodoYatra, Shri @RahulGandhi meets the family of NEET aspirant Anitha who ended her life in 2017. Rahul Gandhi Ji expressed condolences & support to the family. pic.twitter.com/VhM4DXoYX3
— Congress (@INCIndia) September 8, 2022Enroute the #BharatJodoYatra, Shri @RahulGandhi meets the family of NEET aspirant Anitha who ended her life in 2017. Rahul Gandhi Ji expressed condolences & support to the family. pic.twitter.com/VhM4DXoYX3
— Congress (@INCIndia) September 8, 2022
Also read: 'ഭാരത് ജോഡോ' ദേശീയ പതാക ബിജെപിയുടെ തറവാട്ട് സ്വത്തല്ലെന്ന് രാഹുല്‍ ഗാന്ധി, ആവേശം പകര്‍ന്ന് സോണിയ
ബുധനാഴ്‌ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഹുലിന് പതാക കൈമാറിയാണ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. ഭാരത് യാത്രികരുടെ ശരാശരി പ്രായം 38 ആണ്. ഇതിൽ 30 ശതമാനം സ്‌ത്രീകളാണ്. സെപ്‌റ്റംബര്‍ 11ന് കേരളത്തിലെത്തുന്ന ജോഡോ യാത്ര 18 ദിവസത്തെ പര്യടനത്തിന് ശേഷം സെപ്‌റ്റംബർ 30ന് കർണാടകയിലെത്തും.അവിടെ 21 ദിവസത്തോളമാണ് പര്യടനം നടത്തുക.