ശ്രീനഗർ: കനത്ത മഞ്ഞ് വീഴ്‌ചക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ശ്രീനഗറിലെ ഷേര്‍-ഇ-കശ്‌മീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമ്മേളനം. 'ഇവിടെയുള്ള ജനങ്ങള്‍ തനിക്ക് ഗ്രനേഡ് നല്‍കിയില്ല, മറിച്ച് ഹൃദയം നിറയെ സ്‌നേഹമാണ് നല്‍കിയതെന്ന് ആയിര കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി പറഞ്ഞു'. കശ്‌മീരിൽ താന്‍ ആക്രമിക്കപ്പെടുമെന്ന് എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ ഇവിടെയുള്ള ആളുകൾ എനിക്ക് സ്നേഹം മാത്രമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ എനിക്കൊപ്പം ഇപ്പോള്‍ തടിച്ച് കൂടിയിരിക്കുന്നത് കനത്ത മഞ്ഞ് വീഴ്‌ചയിലാണ്. പക്ഷേ നിങ്ങള്‍ക്കിപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നില്ലെന്ന് എനിക്കറിയാം. അത് മാത്രമല്ല ചൂടുള്ളപ്പോള്‍ ചൂടും തണുപ്പുള്ളപ്പോള്‍ തണുപ്പും നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. കാരണം രാജ്യത്തിന്‍റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഭാരത് ജോഡോ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തന്‍റെ ലക്ഷ്യം കൈവരിക്കാൻ സഹായിച്ചത് 'യാത്രികരുടെ' ആത്മാവാണെന്ന് അദ്ദേഹം പറഞ്ഞു.
'ദിവസവും എട്ട് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ഓടുന്ന എനിക്ക് കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുട്ടിക്കാലത്ത് തന്‍റെ കാല്‍ മുട്ടിനേറ്റ ക്ഷതത്തെ കുറിച്ച് താന്‍ മറന്ന് പോയത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും' അദ്ദേഹം പറഞ്ഞു. യാത്ര തുടങ്ങി കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും തനിക്ക് കാല്‍മുട്ടില്‍ വേദന തുടങ്ങിയിരുന്നു.
-
Today, when Rahul Gandhi ji said that "I thought what would those who hate me do the most - they would turn my T-shirt red and what else"
— IYCAnsari (@AbdurRa10416436) January 30, 2023 " class="align-text-top noRightClick twitterSection" data="
Today your speech made me cry @RahulGandhi ji.
people Of Jammu Kashmir Gave The Love From The Bottom of their Hearts ❤💞#BharatJodoYatra pic.twitter.com/WBL2syABJR
">Today, when Rahul Gandhi ji said that "I thought what would those who hate me do the most - they would turn my T-shirt red and what else"
— IYCAnsari (@AbdurRa10416436) January 30, 2023
Today your speech made me cry @RahulGandhi ji.
people Of Jammu Kashmir Gave The Love From The Bottom of their Hearts ❤💞#BharatJodoYatra pic.twitter.com/WBL2syABJRToday, when Rahul Gandhi ji said that "I thought what would those who hate me do the most - they would turn my T-shirt red and what else"
— IYCAnsari (@AbdurRa10416436) January 30, 2023
Today your speech made me cry @RahulGandhi ji.
people Of Jammu Kashmir Gave The Love From The Bottom of their Hearts ❤💞#BharatJodoYatra pic.twitter.com/WBL2syABJR
ഇനി നടക്കാനുള്ള ഏഴ് മണിക്കൂര്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ ഒരു പെണ്‍കുട്ടി തന്‍റെ അടുക്കലേക്ക് ഓടി വന്ന് തനിക്കൊരു കുറിപ്പ് നല്‍കി എന്നെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് ഉടന്‍ തന്നെ തിരിച്ചോടി പോയി. 'നിങ്ങളുടെ കാല്‍മുട്ട് വേദനിക്കുന്നത് എനിക്ക് കാണാം. കാരണം കാലില്‍ സമ്മര്‍ദം ചെലുത്തുമ്പോഴുണ്ടാകുന്ന ആ വേദന നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്നത് എനിക്ക് കാണാനാകുന്നുണ്ട്. എനിക്ക് നിങ്ങളോടൊപ്പം നടക്കാനാകില്ല. എന്നാല്‍ എന്‍റെ ഹൃദയം കൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ നടക്കുന്നുണ്ട്. കാരണം നിങ്ങള്‍ നടക്കുന്നത് എനിക്കും എന്‍റെ ഭാവിയ്‌ക്കും വേണ്ടിയാണെന്ന് എനിക്കറിയാം' എന്നായിരുന്നു ആ കുറിപ്പിലെ ഉള്ളടക്കമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കുറിപ്പ് വായിച്ച നിമിഷം മുതല്‍ തന്‍റെ വേദന അപ്രത്യക്ഷമായെന്നും പറഞ്ഞു.
സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ നേതാക്കള്‍: മഞ്ഞ് പെയ്യുന്ന ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഒമര്‍ അബ്‌ദുള്ള, മെഹബൂബ മുഫ്‌തി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. സ്വര്‍ഗമായിരുന്ന കശ്‌മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയെന്നും അതിനെ വീണ്ടും സംസ്ഥാനമാക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും പാവപ്പെട്ടവരെ ദരിദ്രരാക്കി നിർത്താനും പണക്കാരെ കൂടുതൽ സമ്പന്നരാക്കാനുമാണ് ശ്രമിക്കുന്നതെന്നും ജനങ്ങൾ ഇതിനെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ നൽകിയതിന് പ്രതിപക്ഷ പാർട്ടികളിലെ വിവിധ പാർട്ടികളുടെ നേതാക്കൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വിദ്വേഷത്തിനും വിഭജന ശക്തികൾക്കുമെതിരായ കുരിശുയുദ്ധമെന്ന് താൻ വിശേഷിപ്പിച്ച യാത്രയ്ക്ക് ജനങ്ങൾ നൽകിയ മികച്ച പിന്തുണയെ പ്രിയങ്ക ഗാന്ധിയും അഭിനന്ദിച്ചു. 'എന്‍റെ സഹോദരന്‍ അഞ്ച് മാസമായി കന്യാകുമാരിയില്‍ നിന്ന് യാത്ര ആരംഭിച്ചിട്ട്. അവര്‍ എവിടെ പോയാലും ജനങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കി. അതെന്തുകൊണ്ടാണ്? ഈ രാജ്യത്ത് ഇപ്പോഴും ഒരു അഭിനിവേശമുണ്ട്.
രാജ്യത്തിനും ഭൂമിക്കും ഹൃദയത്തില്‍ വസിക്കുന്ന വൈവിധ്യത്തിനും വേണ്ടിയുള്ള അഭിനിവേശമെന്നും' പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്‍റെ സഹോദരനായി കുടുംബം കാത്തിരിക്കുകയാണ്. എന്നാല്‍ നാട്ടില്‍ നടക്കുന്ന രാഷ്‌ട്രീയം രാഷ്‌ട്രത്തിന് ഗുണം ചെയ്യാത്ത ഒന്നാണെന്ന് ഉറപ്പിച്ച് പറയാന്‍ തനിക്കാകും. ജോഡോ യാത്ര ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ആത്മീയ യാത്രയായിരുന്നെന്നും' പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സെപ്‌റ്റംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 136 ദിവസം നീണ്ടുനിന്ന യാത്ര 4080 കിലോമീറ്ററോളം പൂര്‍ത്തിയാക്കിയാണ് കശ്‌മീരിലെത്തിയത്. സമാപന സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുത്തു.
അതേസമയം കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് കശ്‌മീരിലെ ഗതാഗതം താറുമാറായിരിക്കുകയാണ്. വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.