ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ കോണുകളിൽ കർഷക പ്രക്ഷോഭങ്ങൾ ശക്തമായിരിക്കെ കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം മുതലാളിത്ത വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇനിയും വയലുകളെ തരിശുഭൂമിയാക്കാൻ അനുവദിക്കില്ല. കർഷകരുടെ ഭൂമി മോദിയുടെ സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ അനുവദിക്കില്ല. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
खेत को रेत नहीं होने देंगे,
— Rahul Gandhi (@RahulGandhi) August 27, 2021 " class="align-text-top noRightClick twitterSection" data="
मित्रों को भेंट नहीं देने देंगे।
कृषि विरोधी क़ानून वापस लो! #FarmersProtest
">खेत को रेत नहीं होने देंगे,
— Rahul Gandhi (@RahulGandhi) August 27, 2021
मित्रों को भेंट नहीं देने देंगे।
कृषि विरोधी क़ानून वापस लो! #FarmersProtestखेत को रेत नहीं होने देंगे,
— Rahul Gandhi (@RahulGandhi) August 27, 2021
मित्रों को भेंट नहीं देने देंगे।
कृषि विरोधी क़ानून वापस लो! #FarmersProtest
നേരത്തേയും സമാനവിഷയത്തിൽ നിരവധി തവണ കോൺഗ്രസ് നേതാവ് കേന്ദ്രത്തിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വയനാട് എംപി കൂടിയായ അദ്ദേഹം ഈ വർഷം ഫെബ്രുവരിയിൽ വയനാട്ടിൽ നടന്ന ഒരു പരിപാടിയിലും കർഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചിരുന്നു.
രാജ്യത്തെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ലോകം മുഴുവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ കേന്ദ്രസർക്കാരിന് മാത്രമാണ് ഇതുവരെ അത് മനസിലാക്കാൻ സാധിക്കാത്തത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന. പുതിയ നിയമങ്ങൾ ഇന്ത്യയിലെ കാർഷിക വ്യവസ്ഥയെ നശിപ്പിക്കുന്നതാണ്. ഇതിലൂടെ രാജ്യത്തെ വ്യവസായമേഖലയെ പൂർണമായും മോദിയുടെ സുഹൃത്തുക്കൾക്കും സ്വകാര്യവ്യക്തികൾക്കും നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.