ജയ്‌പൂർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി. ഇടിവി ഭാരത് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്ത തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചുകൊണ്ടായിരുന്നു മോദി സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
-
Vaccine budget- underutilized.
— Rahul Gandhi (@RahulGandhi) May 8, 2021 " class="align-text-top noRightClick twitterSection" data="
Human life- undervalued.
Because PM’s ego- overinflated. pic.twitter.com/OTEOCYOG4n
">Vaccine budget- underutilized.
— Rahul Gandhi (@RahulGandhi) May 8, 2021
Human life- undervalued.
Because PM’s ego- overinflated. pic.twitter.com/OTEOCYOG4nVaccine budget- underutilized.
— Rahul Gandhi (@RahulGandhi) May 8, 2021
Human life- undervalued.
Because PM’s ego- overinflated. pic.twitter.com/OTEOCYOG4n
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ വാക്സിനേഷന്‍ വിതരണം പ്രതിസന്ധിയിലാണെന്നും ഇതിനായി അനുവദിച്ച 35,000 കോടി രൂപയിൽ വെറും 4,744 കോടി രൂപ മാത്രവുണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. അതേസമയം കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ രാജ്യത്ത് പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം 3.86 ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചയിൽ പ്രതിദിനം 3,600 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. കൂടുതൽ ആളുകൾക്ക് വാക്സിനേഷന്‍ നൽകുക എന്നതാണ് അണുബാധയുടെ വ്യാപനം തടയാനുള്ള ഏക മാർഗം.
ചില സംസ്ഥാനങ്ങളിൽ വാക്സിന്‍റെ അഭാവവും ജനങ്ങളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചു. കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, ഗോവിന്ദ് സിംഗ് ദോത്രാസ, അശോക് ചന്ദ്‌ന, ഡോ. മഹേഷ് ജോഷി എന്നിവരും വാർത്ത റീട്വീറ്റ് ചെയ്ത് രംഗത്ത് വന്നിരുന്നു.
കൂടുതൽ വായിക്കാന്‍: കൊവിഡ് വാക്സിനേഷന് ബജറ്റില്‍ 35,000 കോടി ; കേന്ദ്രം ചെലവഴിച്ചത് കേവലം 4747 കോടി