ETV Bharat / bharat

ആര്‍എസ്എസ് തന്‍റെ 'ഗുരു'വെന്ന് രാഹുല്‍ ഗാന്ധി ; നാഗ്‌പൂരിലേക്ക് വരൂവെന്ന് ഹിമന്ത ബിശ്വ ശര്‍മ

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചും അതില്‍ കോണ്‍ഗ്രസ് വഹിക്കേണ്ട പങ്ക് സംബന്ധിച്ചും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi says RSS is his Guru  ആര്‍എസ്എസ് തന്‍റെ ഗുരുവെന്ന് രാഹുല്‍ ഗാന്ധി  ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം  രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കുറിച്ച്  Rahul Gandhi on RSS  Rahul Gandhi on opposition unity  Rahul Gandhi latest news
രാഹുല്‍ ഗാന്ധി ഡല്‍ഹി വാര്‍ത്താസമ്മേളനം
author img

By

Published : Dec 31, 2022, 7:53 PM IST

ന്യൂഡല്‍ഹി : തന്‍റെ ഗുരുവാണ് ആര്‍എസ്എസ്- ബിജെപി എന്ന് രാഹുല്‍ ഗാന്ധി. എന്ത് ചെയ്യരുതെന്ന് അവര്‍ തനിക്ക് എല്ലായ്‌പ്പോഴും കാണിച്ചുതരാറുള്ളതിനാലാണ് ഗുരുവായി അവയെ കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.'ഞങ്ങള്‍ക്കെതിരെ അവര്‍ രൂക്ഷമായ ആക്രമണം നടത്തണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസിന് അതിന്‍റെ പ്രത്യയശാസ്‌ത്രം ശരിയായി മനസിലാക്കുന്നതിനായി സാധിക്കും. അവരെ(ബിജെപി-ആര്‍എസ്എസ്) ഞാന്‍ ഗുരുവായാണ് കാണുന്നത്. അവര്‍ എനിക്ക് വഴി കാണിച്ച് തരുന്നു. എന്ത് ചെയ്യരുതെന്ന് അവര്‍ എന്നെ പരിശീലിപ്പിക്കുന്നു' - ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി നാഗ്‌പൂരില്‍ വരണമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. ആര്‍എസ്എസിനേയും ബിജെപിയേയുമല്ല ഗുരുവായി കാണേണ്ടത് മറിച്ച് ഭാരതമാതാവിന്‍റെ കൊടിയെയാണ് . നാഗ്‌പൂരിലേക്ക് രാഹുല്‍ ഗാന്ധിക്ക് സ്വാഗതം. അവിടെ ഭാരതമാതാവിന്‍റെ കൊടിക്ക് മുന്നില്‍ രാഹുല്‍ ഗുരുദക്ഷിണ വയ്‌ക്കണമെന്നും ഹിമന്ത പറഞ്ഞു.

ബിജെപിക്കെതിരെ ബദല്‍ വീക്ഷണം ഉണ്ടാവണമെന്ന് രാഹുല്‍ : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസിനോടൊപ്പമാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. എന്നാല്‍ ചില രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ക്കുമേല്‍ ഉണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. ഭാരത്‌ ജോഡോയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. അഖിലേഷ്‌ യാദവും, മായാവതിയും ഒക്കെ ആഗ്രഹിക്കുന്നത് സ്‌നേഹത്തിന്‍റെ ഹിന്ദുസ്ഥാനാണെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിക്കെതിരായ അടിയൊഴുക്കുകള്‍ യാത്രയില്‍ ഉടനീളം തനിക്ക് കാണാന്‍ സാധിച്ചു. ബിജെപിക്ക് ബദലായ വീക്ഷണം കെട്ടിപ്പടുക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏകോപനം ഉണ്ടാവണം. അടവ് നയങ്ങള്‍ അനുസരിച്ചുള്ള രാഷ്‌ട്രീയ പോരാട്ടങ്ങളുടെ കാലമല്ല ഇത്.

ഇന്ത്യയുടെ എല്ലാ സ്ഥാപനങ്ങളേയും നിലവില്‍ നിയന്ത്രിക്കുന്നത് ഒരേ ഒരു പ്രത്യേയശാസ്‌ത്രമാണ്. ഇന്ത്യയുടെ രാഷ്‌ട്രീയ ഇടത്തില്‍ അവര്‍(സംഘപരിവാര്‍) പൂര്‍ണ മേധാവിത്വം പുലര്‍ത്തുകയാണ്. ബിജെപിയെ പരാജയപ്പെടുത്താനായി ഒരു പ്രത്യയശാസ്‌ത്രം ആവശ്യമാണ്.

പ്രതിപക്ഷ പാര്‍ട്ടികളെ താന്‍ ബഹുമാനിക്കുന്നു. പക്ഷേ തനിക്ക് അവരോട് പറയാനുള്ളത് ബിജെപിയെ നേരിടാനായി കോണ്‍ഗ്രസിന് മാത്രമേ ഒരു പ്രത്യേയ ശാസ്‌ത്ര ചട്ടക്കൂട് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ്. അതാണ് ഞങ്ങളുടെ കര്‍ത്തവ്യം.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും കോണ്‍ഗ്രസിന്‍റെ കര്‍ത്തവ്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പരസ്‌പര ബഹുമാനം ഉണ്ടാകേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദേശ നയത്തില്‍ വിമര്‍ശനം : നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ വിദേശ നയത്തേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതും സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുമുള്ള വിദേശനയമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇത് രാജ്യത്തിന് വലിയ ദോഷമാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ വിദേശ നയത്തെ വിമര്‍ശിക്കുമ്പോള്‍ സൈന്യത്തെ വിമര്‍ശിക്കുന്നതായി ബിജെപി വ്യാഖ്യാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ദോക്ക്‌ലാമിലേയും തവാങ്ങിലേയും സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ചൈനയും പാകിസ്ഥാനും ഒരുമിച്ച് ഇന്ത്യയ്‌ക്കെതിരെ വന്‍ ഗൂഢ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള സാധ്യതയിലേക്കാണ്. ഇന്ത്യ ഒരു ഉത്‌പാദന രാജ്യമായി മാറണം. കുട്ടികളുടെ ഭാവനയ്‌ക്ക് ചിറക് നല്‍കുന്ന ഒരു വിദ്യാഭ്യാസനയം രൂപീകരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.