ETV Bharat / bharat

പ്രിയനേതാവിന് മത്സ്യം സമ്മാനിച്ച് സ്‌ത്രീ; മീന്‍ തൊട്ടതിനാല്‍ ക്ഷേത്ര ദര്‍ശനത്തിന് വിസമ്മതിച്ച് രാഹുല്‍ ഗാന്ധി

ഒടുവില്‍ ക്ഷേത്രം തന്ത്രി സമ്മതം നല്‍കിയതോടെ ക്ഷേത്ര ദര്‍ശനം നടത്തി രാഹുൽ ഗാന്ധി

Rahul Gandhi refused enter temple  Rahul Gandhi  fish  fisherwoman  പ്രിയനേതാവിന് മത്സ്യം സമ്മാനിച്ച്  ക്ഷേത്ര സന്ദര്‍ശനത്തിന് വിസമ്മതിച്ച്  രാഹുല്‍ ഗാന്ധി  രാഹുല്‍  ക്ഷേത്ര ദര്‍ശനം  മത്സ്യത്തൊഴിലാളി  ഉഡുപ്പി  ക്ഷേത്രം തന്ത്രി
മത്സ്യം തൊട്ടതിനാല്‍ ക്ഷേത്ര ദര്‍ശനത്തിന് വിസമ്മതിച്ച് രാഹുല്‍ ഗാന്ധി
author img

By

Published : Apr 28, 2023, 11:07 PM IST

ഉഡുപ്പി: മത്സ്യത്തൊഴിലാളി സമ്മാനമായി നൽകിയ മത്സ്യത്തിൽ തൊട്ടതിന്‍റെ പേരിൽ ഉഡുപ്പിയിലെ ഉച്ചിലയിലെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികള്‍ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധി ഉച്ചിലയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടിയുടെ അവസാനത്തില്‍ മത്സ്യത്തൊഴിലാളിയായ വയോധിക സ്‌നേഹമറിയിച്ചുകൊണ്ട് രാഹുലിന് ഒരു മത്സ്യത്തെ സമ്മാനിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ: കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ അവസാനദിനങ്ങളായതിനാല്‍ പ്രചാരണത്തിന് ചൂടേകാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഉഡുപ്പി ജില്ല കമ്മിറ്റിയായിരുന്നു പ്രസ്‌തുത പരിപാടി സംഘടിപ്പിച്ചിരുന്നത്. പരസ്‌പര സംവാദങ്ങളിലൂടെ പുരോഗമിച്ച പരിപാടിയുടെ അവസാനത്തോടെ മത്സ്യത്തൊഴിലാളിയായ വയോധിക വേദിയിലേക്ക് കയറിവന്ന് രാഹുലിന് വലിയൊരു അഞ്ചല്‍ മത്സ്യം സമ്മാനിക്കുകയായിരുന്നു. ഇതോടെ തുടര്‍ന്നുള്ള ക്ഷേത്ര സന്ദര്‍ശനത്തോട് രാഹുല്‍ വിമുഖത കാണിക്കുകയായിരുന്നു.

സമ്മതം കിട്ടിയതോടെ ദര്‍ശനം: കപു താലൂക്കിലെ ഉച്ചിലയിലുള്ള മഹാലക്ഷ്‌മി ക്ഷേത്രത്തിലേക്ക് നീങ്ങി. ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് തന്ത്രിയോടും ബന്ധപ്പെട്ടവരോടും മത്സ്യത്തെ തൊട്ടതിനാല്‍ തന്നെ ദേവി ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമുണ്ടോ എന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. എന്നാല്‍, ദേവീദര്‍ശനത്തിന് ഇത് തടസമാവില്ലെന്ന് ഇവര്‍ മറുപടി പറഞ്ഞതോടെയാണ് രാഹുല്‍ ക്ഷേത്രത്തിനകത്തേക്ക് കയറിയത്. ഈ സമയം മൊഗവീര മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ആളുകളും രാഹുലിനെ അനുഗമിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയ രാഹുലിന് പ്രത്യേക പൂജയുടെ പ്രസാദവും തന്ത്രി നല്‍കി. അതേസമയം മൊഗവീര മത്സ്യത്തൊഴിലാളി വിഭാഗത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഉച്ചിലയിലെ മഹാലക്ഷ്‌മി ക്ഷേത്രം.

Also Read: 'നന്ദിനി'ക്ക് രാഹുലിന്‍റെ വക 'പ്രമോഷന്‍' ; ഐസ്‌ക്രീം നുണഞ്ഞ് 'അമുലി'ല്‍ ബിജെപിക്കൊരു കുത്ത്, കര്‍ണാടകയുടെ അഭിമാനമെന്ന് ട്വീറ്റും

ദോശയുമായി പ്രിയങ്ക: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം ദോശ ചുട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മൈസൂരുവിലും ചാമരാജനഗർ ജില്ലയിലുമായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു ഈ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ പ്രിയങ്ക മൈസൂരുവിലായിരുന്നു തങ്ങിയിരുന്നത്. എന്നാല്‍ താമസിച്ച സ്വകാര്യ ഹോട്ടലില്‍ നിന്നും പ്രചാരണത്തിനായി ശൃംഗേരിയിലേക്ക് പോകുംവഴി മൈസൂരുവിലെ അഗ്രഹാരയിലുള്ള ഒരു ചെറിയ ഹോട്ടലില്‍ പ്രിയങ്ക എത്തുകയായിരുന്നു. ഇവിടെ വച്ച് ദോശ കഴിക്കുന്നതിനിടെ കടയുടമയുമായും കടയിലെത്തിയ മറ്റ് ആളുകളോടും പ്രിയങ്ക സംവദിക്കുകും ചെയ്‌തിരുന്നു.

രുചികരമായ ദോശ കഴിക്കുമ്പോഴായിരുന്നു പ്രിയങ്കയ്‌ക്ക് ദോശ ചുടാനുള്ള ആഗ്രഹമുദിക്കുന്നത്. പിന്നാലെ നേരെ ഹോട്ടലിലെ അടുക്കളയിലോട്ട് ചെന്നു. തുടര്‍ന്ന് പ്രിയങ്ക തന്നെ മസാല ദോശയുണ്ടാക്കി കടയുടമയ്‌ക്ക് നല്‍കിയതോടെ ഒപ്പമുണ്ടായവര്‍ക്ക് അത്ഭുതം. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രിയങ്ക പാചകം ചെയ്‌ത ദോശ രുചികരമായിരുന്നു എന്ന് പറയാന്‍ കടയുടമയും മറന്നില്ല. ഈ സമയത്ത് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയുമായിരുന്നു പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നത്.

Also Read: 'ഞങ്ങളുടെ രക്തത്തിനൊരു പ്രത്യേകതയുണ്ട്, അധികാരമോഹികള്‍ക്ക് മുന്നില്‍ തലതാഴ്‌ത്തില്ല, നിങ്ങളാലാവുന്നത് ചെയ്യുക' ; ആഞ്ഞടിച്ച് പ്രിയങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.