ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും അവരുടെ ഓഫീസ് ജീവനക്കാരുടേയും ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Phone Tapping Allegation By Rahul Gandhi). ഭയപ്പെട്ട് പിന്നോട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഒന്നാമത് അദാനി. രണ്ടാമത് മോദിയും പിന്നെ അമിത് ഷായുമെന്നും രാഹുലിന്‍റെ പരാമർശം.
ഫോൺ ചോർത്തുന്നതായി ആപ്പിൾ കമ്പനിയുടെ സന്ദേശം വന്നതായി രാവിലെ തൃണമൂല്‍ എംപി മൊഹ്‌വ മൊയ്‌ത്ര രാവിലെ ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. എത്ര ഫോൺ ചോർത്തിയാലും അദാനിക്ക് എതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ (INDIA) മുന്നണിയിലെ വിവിധ പാർട്ടികളിലെ നേതാക്കളുടെ ഫോൺ ചോർത്തുന്നുണ്ട്. എന്‍റെ ഓഫീസിലെ എല്ലാവർക്കും ആപ്പിൾ കമ്പനിയില്‍ നിന്ന് ഫോൺ ഹാക്ക് ചെയ്‌തതതായ സന്ദേശമെത്തി. കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും ഫോൺ ചോർത്തിയെന്ന സന്ദേശം ലഭിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. അദാനിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദാനിയുടെ ജീവനക്കാരനാണ് മോദിയെന്നും രാഹുലിന്‍റെ ആരോപണം. ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ച മുന്നറിയിപ്പ് സന്ദേശങ്ങളുടെ പകര്‍പ്പും രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് തൃണമൂൽ പാർലമെന്‍റ് അംഗം മഹുവ മൊയ്‌ത്ര (MP Mahua Moitra) ആണ് ആദ്യം രംഗത്തെത്തിയത്. ആപ്പിള്‍ കമ്പനിയില്‍ നിന്നും ഇത് സംബന്ധിച്ച് ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു മഹുവ മൊയ്‌ത്രയുടെ വെളിപ്പെടുത്തല്‍.
ഇമെയിലും ഫോണും ഹാക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് ടെക്‌സ്‌റ്റ് മെസേജും ഇമെയിലും എനിക്ക് ലഭിച്ചു. ഭയത്താലുള്ള അദാനിയുടെയും സര്‍ക്കാരിന്‍റെയും ഭീഷണി കാണുമ്പോള്‍ തനിക്ക് സഹതാപം തോന്നുന്നു എന്നുമായിരുന്നു മഹുവ മൊയ്‌ത്ര എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ആഭ്യന്തര മന്ത്രിയുടെ ഒഫീസിനെ ടാഗ് ചെയ്‌താണ് മഹുവ പോസ്റ്റിട്ടത്. ശിവസേന എംപി പ്രിയങ്ക ചദുര്‍വേദിയെയും മഹുവ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്‌തിരുന്നു.
-
Received from an Apple ID, threat-notifications@apple.com, which I have verified. Authenticity confirmed. Glad to keep underemployed officials busy at the expenses of taxpayers like me! Nothing more important to do?@PMOIndia @INCIndia @kharge @RahulGandhi pic.twitter.com/5zyuoFmaIa
— Shashi Tharoor (@ShashiTharoor) October 31, 2023 " class="align-text-top noRightClick twitterSection" data="
">Received from an Apple ID, threat-notifications@apple.com, which I have verified. Authenticity confirmed. Glad to keep underemployed officials busy at the expenses of taxpayers like me! Nothing more important to do?@PMOIndia @INCIndia @kharge @RahulGandhi pic.twitter.com/5zyuoFmaIa
— Shashi Tharoor (@ShashiTharoor) October 31, 2023Received from an Apple ID, threat-notifications@apple.com, which I have verified. Authenticity confirmed. Glad to keep underemployed officials busy at the expenses of taxpayers like me! Nothing more important to do?@PMOIndia @INCIndia @kharge @RahulGandhi pic.twitter.com/5zyuoFmaIa
— Shashi Tharoor (@ShashiTharoor) October 31, 2023
അതേസമയം, തനിക്കും ഇത്തരത്തില്‍ സന്ദേശം ലഭിച്ചത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും രംഗത്തെത്തി. ഇ മെയില്‍ സന്ദേശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എക്സില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെയും പ്രതികരണം.