ETV Bharat / bharat

വള്ളപ്പാട്ടിന്‍റെ ആവേശം; പുന്നമടക്കായലില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുന്നതിന് ഇടയിലാണ് പുന്നമടക്കായലിലെ വള്ളം കളി മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. മത്സരത്തില്‍ രാഹുല്‍ ഗാന്ധി തുഴഞ്ഞ നടുവിലെപറമ്പന്‍ ഒന്നാമതായി ഫിനിഷ്‌ ചെയ്‌തു

Bharat Jodo Yatra  Rahul Gandhi participated in the boat race  Rahul Gandhi  boat race  പുന്നമടക്കായലില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി  ഭാഗത് ജോഡോ യാത്ര  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  വള്ളം കളി  എഐസിസി ജനറല്‍ സെക്രട്ടറി
ചുണ്ടന്‍ വള്ളം തുഴഞ്ഞ് രാഹുല്‍ ഗാന്ധി
author img

By

Published : Sep 19, 2022, 10:13 PM IST

ആലപ്പുഴ: വള്ളംകളിയുടെ ആവേശം അടുത്തറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനത്തിനിടെയാണ് പുന്നമടക്കായലില്‍ രാഹുല്‍ ഗാന്ധി വള്ളംകളിയില്‍ പങ്കെടുത്തത്. തുഴയുമായി കോണ്‍ഗ്രസ് എംപി ചുണ്ടന്‍ വള്ളത്തില്‍ കയറിയതോടെ ടീം അംഗങ്ങള്‍ക്കും ആവേശം.

ചുണ്ടന്‍ വള്ളം തുഴഞ്ഞ് രാഹുല്‍ ഗാന്ധി

ആര്‍പ്പുവിളികളോടെയാണ് അവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. വെള്ളംകുളങ്ങര, നടുവിലെ പറമ്പന്‍, ആനാരി എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധി തുഴഞ്ഞ നടുവിലെപറമ്പന്‍ ഒന്നാമതായി ഫിനിഷ്‌ ചെയ്‌തു. രാഹുല്‍ ഗാന്ധിയോടൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വള്ളം കളിയില്‍ പങ്കെടുത്തു.

ആലപ്പുഴയിലെ വാടയ്‌ക്കൽ ബീച്ചിൽ മത്സ്യത്തൊഴിലാളികളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അവർ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്‌തു. ഭാരത് ജോഡോ യാത്രയുടെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന്.

വർധിച്ചുവരുന്ന ഇന്ധനവില, സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നത്, മത്സ്യസമ്പത്തിന്‍റെ അപര്യാപ്‌തത, വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്‌തത, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് വയനാട് എംപി ചർച്ച നടത്തി. അതിനിടെ, കൊല്ലത്തെ ഒരു പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഭീഷണി പെടുത്തി സംഭാവന വാങ്ങുന്നതിന്‍റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് യാത്ര വിവാദത്തിലായിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഫണ്ട് പിരിവിലേക്ക് 2000 രൂപ സംഭാവന നൽകാത്തതിന് കൊല്ലത്ത് പച്ചക്കറി കടയുടമയെ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

അടുത്ത 18 ദിവസത്തിനുള്ളില്‍ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുടനീളം പര്യടനം നടത്തും. കന്യാകുമാരി മുതൽ കശ്‌മീർ വരെയുള്ള 3,500 കിലോമീറ്റർ മാർച്ച് 150 ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയാകുക. 12 സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നു പോകുക. സെപ്റ്റംബർ 30 ന് കേരള പര്യടനം അവസാനിപ്പിച്ച് യാത്ര കർണാടകയിലേക്ക് കടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.