ETV Bharat / bharat

'മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവ്': രാഹുലിന്‍റെ പ്രസംഗത്തില്‍ ലോക്‌സഭയില്‍ ബഹളം

author img

By

Published : Aug 9, 2023, 12:55 PM IST

Updated : Aug 9, 2023, 7:52 PM IST

മണിപ്പൂർ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. സ്ത്രീകളുടെ സങ്കടം കേൾക്കാൻ കഴിയുമോ എന്നും രാഹുല്‍ പാർലമെന്‍റില്‍ ചോദിച്ചു.

rahul-gandhi-parliament-lok-sabha-manipur-issue
രാഹുലിന്‍റെ പ്രസംഗത്തില്‍ ലോക്‌സഭയില്‍ ബഹളം
'മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവ്': രാഹുലിന്‍റെ പ്രസംഗത്തില്‍ ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: ബിജെപിക്കാർ ദേശ സ്‌നേഹികൾ അല്ലെന്നും രാജ്യദ്രോഹി ആണെന്നും പാർലമെന്‍റില്‍ പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചാർച്ചയില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. രാഹുലിന്‍റെ പരാമർശത്തെ തുടർന്ന് പാർലമെന്‍റില്‍ വൻ ബഹളമുണ്ടായി.

മണിപ്പൂരില്‍ ബിജെപി ഭാരത മാതാവിനെ വധിച്ചുവെന്ന് പറഞ്ഞ രാഹുല്‍, മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുന്നു എന്നും മണിപ്പൂരിലുള്ളവരുമായി സംസാരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും പറഞ്ഞു. മണിപ്പൂർ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. മോദിക്ക് ആഗ്രഹമെങ്കില്‍ തന്നെ ജയിലിലടയ്ക്കാം. പക്ഷേ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. മണിപ്പൂരിലെ സ്ത്രീകളുടെ സങ്കടം കേൾക്കാൻ മോദിക്ക് കഴിയുമോ എന്നും രാഹുല്‍ പാർലമെന്‍റില്‍ ചോദിച്ചു.

Congress MP Rahul Gandhi says, "They killed India in Manipur. Not just Manipur but they killed India. Their politics has not killed Manipur, but it has killed India in Manipur. They have murdered India in Manipur.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങൾ: ' ഇന്ന് ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്‌ടം' എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. എന്നത്തേയും പോലെ സർക്കാരിന് എതിരെ കടുത്ത ഭാഷയില്‍ ആക്രമണം നടത്താൻ ഞാൻ താല്‍പര്യപ്പെടുന്നില്ല. എന്തിനാണ് ഞാൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് എനിക്കും വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു, രാഹുല്‍ പറഞ്ഞു.

മണിപ്പൂരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായും ഞാൻ സംസാരിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ അത് ചെയ്‌തില്ല. മണിപ്പൂരില്‍ എന്‍റെ അമ്മയെയാണ് നിങ്ങൾ വധിച്ചത്. നിങ്ങൾ ദേശ സ്‌നേഹികളല്ല. രാജ്യദ്രോഹികളാണ്. ഈ സർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ ഇന്ത്യയെ കൊന്നത്. ഞാൻ മണിപ്പൂർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മണിപ്പൂർ ഇപ്പോൾ ഇല്ല. ഇന്ത്യൻ സേനയ്ക്ക് ഒറ്റദിവസം കൊണ്ട് മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനാകും. എന്നാല്‍ സർക്കാർ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്നും രാഹുല്‍ ആരോപണമുയർത്തി.

പ്രസംഗത്തില്‍ അദാനിയെ കുറിച്ച് പരാമർശിച്ച രാഹുല്‍ ഗാന്ധി, അദാനിയെ കുറിച്ച് ഞാൻ ഇവിടെ മുൻപ് പറഞ്ഞത് നിങ്ങളുടെ മുതിർന്ന നേതാവിന് വേദനയുണ്ടാക്കി എന്നാണ് വിശദീകരിച്ചത്. ഇന്ന് അദാനിയെ കുറിച്ച് ഞാൻ ഒന്നും പറയില്ലെന്ന് പറഞ്ഞ ശേഷമാണ് മണിപ്പൂർ വിഷയത്തിലേക്ക് രാഹുല്‍ കടന്നത്.

also read: പാർലമെന്‍റില്‍ 'ഫ്ലൈയിങ് കിസ്', രാഹുല്‍ ഗാന്ധിക്ക് എതിരെ സ്‌മൃതി ഇറാനി

Last Updated : Aug 9, 2023, 7:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.