ന്യൂഡൽഹി: വെറുപ്പിന്‍റെ അങ്ങാടി അടച്ച്, സ്‌നേഹത്തിന്‍റെ കട തുറന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിലാണ് രാഹുലിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വെറുപ്പ് കാണിച്ചല്ല, സ്നേഹം മുന്നോട്ടുവച്ചാണ്. വെറുപ്പിന്‍റെ അങ്ങാടി അടച്ചുപൂട്ടി, സ്‌നേഹത്തിന്‍റെ കട തുറന്നിരിക്കുന്നു' - രാഹുൽ പറഞ്ഞു. പാവപ്പെട്ടവരുടെ ശക്തി ചങ്ങാത്ത മുതലാളിമാരെ പരാജയപ്പെടുത്തി. ഇത് എല്ലാ സംസ്ഥാനങ്ങളിലും സംഭവിക്കും. ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
-
LIVE: Media Interaction | New Delhi https://t.co/mflXxURASX
— Rahul Gandhi (@RahulGandhi) May 13, 2023 " class="align-text-top noRightClick twitterSection" data="
">LIVE: Media Interaction | New Delhi https://t.co/mflXxURASX
— Rahul Gandhi (@RahulGandhi) May 13, 2023LIVE: Media Interaction | New Delhi https://t.co/mflXxURASX
— Rahul Gandhi (@RahulGandhi) May 13, 2023
ALSO READ | ആ വാക്കും നോട്ടവും.... കൊണ്ടും കൊടുത്തും വളർന്ന ഡികെയുടെ കൈ പിടിച്ച് കോൺഗ്രസ്
137 ഇടത്താണ് കോണ്‍ഗ്രസ് മുന്നേറ്റം. സംസ്ഥാനം ഭരിച്ച ബിജെപി 63 മണ്ഡലങ്ങളില്‍ മാത്രമായി ചുരുങ്ങി. ജെഡിഎസിന്‍റെ പ്രകടനം 20 മണ്ഡലങ്ങളിലേക്ക് ഒതുങ്ങി. ജനുവരി 30നായിരുന്നു രാഹുല്‍, ശ്രദ്ധ നേടിയ ഈ വാചകം പറഞ്ഞത്. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് നടന്ന കശ്‌മീരില്‍ വച്ച് സംസാരിക്കവെ, വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്‌നേഹത്തിന്‍റെ കട തുറക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.