ചണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷകര്‍ക്കൊപ്പം വയലില്‍ ഇറങ്ങി ഞാറ് നട്ടും ട്രാക്‌ടര്‍ ഓടിച്ചും കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). സോനിപ്പത്ത് ജില്ലയിലെ മദിന ഗ്രാമത്തിലെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി കര്‍ഷകരോട് സംവദിച്ചത്. ഇന്ന് (ജൂലൈ 08) രാവിലെ ആയിരുന്നു സംഭവം.
-
हरियाणा में किसानों के बीच पहुंचे जननायक @RahulGandhi जी। pic.twitter.com/bfX3iUgkxt
— Congress (@INCIndia) July 8, 2023 " class="align-text-top noRightClick twitterSection" data="
">हरियाणा में किसानों के बीच पहुंचे जननायक @RahulGandhi जी। pic.twitter.com/bfX3iUgkxt
— Congress (@INCIndia) July 8, 2023हरियाणा में किसानों के बीच पहुंचे जननायक @RahulGandhi जी। pic.twitter.com/bfX3iUgkxt
— Congress (@INCIndia) July 8, 2023
ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍. ഇതിനിടെ, വയലില്‍ കര്‍ഷകരെ കണ്ട അദ്ദേഹം വാഹനം നിര്‍ത്തി അവിടെ ഇറങ്ങുകയായിരുന്നു. പാന്‍റ് മടക്കി വച്ച് വയലില്‍ ഇറങ്ങി കര്‍ഷകരുമായി ആശയവിനിമയം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഹരിയാനയിലെ ബറോഡ കോണ്‍ഗ്രസ് എംഎല്‍എ ഇന്ദുരാജ് നർവാള്‍, ഗൊഹാന എംഎല്‍എ ജഗ്ബീർ സിങ് എന്നിവരും രാഹുല്‍ ഗാന്ധി എത്തിയ വിവരമറിഞ്ഞ് മദിനയിലേക്ക് എത്തിയിരുന്നു. ഇരു നേതാക്കളും രാഹുൽ ഗാന്ധിയുമായി ആശയവിനിമയം നടത്തി. നിരവധി ഗ്രാമവാസികളും രാഹുലിനെ കാണാന്‍ അവിടേക്ക് എത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.
ലോറി, ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ രാഹുല്‍ ലോറിയില്‍ യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹരിയാനയിലെ മുർത്തലിൽ നിന്ന് അംബാലയിലേക്ക് ആയിരുന്നു അന്ന് കോണ്‍ഗ്രസ് നേതാവ് ട്രക്കിൽ യാത്ര ചെയ്‌തത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു രാഹുലിന്‍റെ ട്രക്ക് യാത്ര. ലോറിയില്‍ യാത്ര ചെയ്‌ത അദ്ദേഹം അണികളെ കൈവീശി കാണിക്കുന്നതിന്‍റെ ഉള്‍പ്പടെയുള്ള ദൃശ്യങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു രാഹുലിന്‍റെ ട്രക്ക് യാത്ര പുറംലോകമറിയുന്നത്.
ഇതിന് പിന്നാലെ, ജൂണ്‍ അവസാനം വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുമായും രാഹുല്‍ ഗാന്ധി സമയം ചെലവഴിച്ചിരുന്നു. ഡൽഹി കരോൾബാഗിലെ ഒരു ബൈക്ക് വർക്ക് ഷോപ്പിലെത്തിയാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായി ആശയവിനിമയം നടത്തിയത്. രണ്ട് മണിക്കൂറോളം നേരം, രാഹുല്‍ ഗാന്ധി ഇവരോടൊപ്പം സംസാരിച്ചിരുന്നു.
സന്ദര്‍ശനത്തിനിടെ മെക്കാനിക്കുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. രാഹുല്‍ എത്തിയതറിഞ്ഞ് വന്‍ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കൊപ്പവും വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ക്കൊപ്പവും ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത ശേഷമായിരുന്നു രാഹുല്‍ ഗാന്ധി അവിടെ നിന്നും മടങ്ങിയത്.
ഇതിന്‍റെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്‌തിരുന്നു. 'റെഞ്ചുകൾ (നട്ടും ബോള്‍ട്ടും മുറുക്കുന്ന ഉപകരണം) തിരിക്കുന്ന, ഭാരതത്തിന്‍റെ ചക്രങ്ങളെ ചലിപ്പിക്കുന്ന കൈകളിൽ നിന്ന് പഠിക്കുന്നു' എന്ന അടിക്കുറിപ്പ് നല്‍കിയായിരുന്നു രാഹുല്‍ ഗാന്ധി ഈ ചിത്രം പങ്കുവെച്ചത്. പിന്നാലെ ഈ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ഇതേ ചിത്രങ്ങള്‍ കോണ്‍ഗ്രസും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. 'ഇന്ത്യയെ ഈ കൈകള്‍ നിര്‍മ്മിക്കുന്നു. ഈ വസ്‌ത്രത്തിലെ ഗ്രീസ് നമ്മുടെ അഭിമാനവും ആത്മാഭിമാനവുമാണ്. ഒരു ജനകീയ നായകൻ മാത്രമാണ് അവരെ പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധി കരോൾ ബാഗിൽ ബൈക്ക് മെക്കാനിക്കുകൾക്കൊപ്പം. ഭാരത് ജോഡോ യാത്ര തുടരുന്നു...' എന്ന കുറിപ്പോടെയായിരുന്നു കോണ്‍ഗ്രസ് ചിത്രം പങ്കുവെച്ചത്.
Also Read : രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യനെന്ന് ഗുജറാത്ത് ഹൈക്കോടതി