ന്യൂഡല്‍ഹി : ജോലി സമയത്ത് മലയാളം സംസാരിയ്ക്കരുതെന്ന ഡല്‍ഹി ജിബി പന്ത് ആശുപത്രി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവാദ സര്‍ക്കുലറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മറ്റ് ഇന്ത്യന്‍ ഭാഷകളുടേത് പൊലെ തന്നെയാണ് മലയാളമെന്നും ഭാഷാവിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ വിവാദ സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് എംപിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരും രംഗത്തെത്തിയിരുന്നു. സര്‍ക്കുലര്‍ വിചിത്രവും ഭരണഘടന വിരുദ്ധവുമാണെന്ന് കെസി വേണുഗോപാല്‍ എംപി ആരോപിച്ചത്. സര്‍ക്കുലര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു.
-
Malayalam is as Indian as any other Indian language.
— Rahul Gandhi (@RahulGandhi) June 6, 2021 " class="align-text-top noRightClick twitterSection" data="
Stop language discrimination! pic.twitter.com/SSBQiQyfFi
">Malayalam is as Indian as any other Indian language.
— Rahul Gandhi (@RahulGandhi) June 6, 2021
Stop language discrimination! pic.twitter.com/SSBQiQyfFiMalayalam is as Indian as any other Indian language.
— Rahul Gandhi (@RahulGandhi) June 6, 2021
Stop language discrimination! pic.twitter.com/SSBQiQyfFi
Read more: 'മലയാളം സംസാരിയ്ക്കരുത്'; സര്‍ക്കുലറുമായി ഡല്‍ഹി ആശുപത്രി, പ്രതിഷേധം
ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിയ്ക്കുന്നത് വിലക്കിയാണ് ഡല്‍ഹിയിലെ ഗോവിന്ദ് ഭല്ലബ് പന്ത് ആശുപത്രി ഉത്തരവിറക്കിയത്. ആശയവിനിമയത്തിന് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം ഉപയോഗിയ്ക്കാനും മറ്റുള്ളവ സംസാരിച്ചാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ നഴ്‌സുമാര്‍ മലയാളം സംസാരിയ്ക്കുന്നതിനെതിരെ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലറെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.