ETV Bharat / bharat

അമിത് ഷായ്‌ക്കെതിരെ പരാമർശം; കോടതിയില്‍ ഹാജരാകാതെ രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി

Rahul Gandhi indecent remarks on Union Home Minister Amit Shah case: അമിത് ഷായ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട്‌ ഹാജരാകാന്‍ നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ല.

Rahul Gandhi indecent remarks on Amit Shah case  Rahul Gandhi  Union Home Minister  Amit Shah case  Union Home Minister Amit Shah  കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ  അമിത് ഷായ്‌ക്കെതിരെ പരാമർശം  രാഹുൽ ഗാന്ധി  summons to Rahul Gandhi
Rahul Gandhi
author img

By ETV Bharat Kerala Team

Published : Dec 16, 2023, 9:26 PM IST

സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട്‌ ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ സുതൻപൂർ എംപി-എംഎൽഎ കോടതി. ഡിസംബര്‍ 16 ന്‌ ഹാജരാകാൻ രാഹുൽ ഗാന്ധിയോട് കോടതി നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ല.

അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് 4 നാണ്‌ കേസ്‌ ഫയൽ ചെയ്‌തത്‌. സംഭവത്തില്‍ ഡിസംബർ 16 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ സുൽത്താൻപൂർ എംപി-എംഎൽഎ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു. നവംബർ 18 ന് ജഡ്‌ജി യോഗേഷ് യാദവ് വാദങ്ങൾക്ക് ശേഷം വിധി പറയാനായി മാറ്റിവെച്ചു. നവംബർ 27-ന് അടുത്ത വാദം കേൾക്കുകയും ഗാന്ധിയോട്‌ ഹാജരാകാനായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

മോദിക്കും അമിത് ഷായ്ക്കുമെതിരെ മുൻ കേന്ദ്രമന്ത്രിയുടെ വിമർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരോക്ഷമായി വിമർശിച്ച് നിലവിൽ ബംഗാളിലെ തൃണമൂൽ മന്ത്രിയും, ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിയും, സംഗീതജ്ഞനുമായ ബാബുൽ സുപ്രിയോ. ബിജെപി പ്രവർത്തനം സംഗീത ജീവിതത്തിന് തടസമായെന്നും, ഇന്ത്യയുടെ രാജാവിനോ രാജാധിരാജനോ തൻ്റെ ജീവിതം മാറ്റാൻ കഴിയില്ലെന്നുമാണ് പിറന്നാൾ ആഘോഷവേളയിൽ ബാബുൽ പറയാതെ പറഞ്ഞത്.

ബാബുലിന്‍റെ 56 -ാം പിറന്നാളിനോടനുബന്ധിച്ച് ദുർഗാപൂർ ഫെസ്റ്റിൽ സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബാബുല്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്. വിമർശനം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തില്‍. തൻ്റെ സംഗീത ജീവിതത്തിന് ബിജെപിയിലെ പ്രവർത്തനം തടസമായിരുന്നെന്ന് ബാബുൽ പരോക്ഷമായി പറഞ്ഞു.

"എന്‍റെ ആലാപന ജീവിതത്തിന് വീണ്ടും വീണ്ടും തടസം നേരിട്ടു. സംഗീതമാണ് എന്‍റെ നല്ല പാതിയെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അങ്ങനെ എനിക്ക് ധീരമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞു." - ബാബുൽ സുപ്രിയോ പറഞ്ഞു. അതേസമയം പരിപാടിയിൽ സംബന്ധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്‌ട്രോണിക്‌സ് മന്ത്രികൂടിയായ ബാബുൽ നന്ദി രേഖപ്പെടുത്തി. മമത തൻ്റെ സംഗീത പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയതായും അദ്ദേഹം പറഞ്ഞു.

ALSO READ: ബിജെപി വിട്ടതിന്‍റെ കാരണം വെളിപ്പെടുത്തി മുൻ കേന്ദ്രമന്ത്രി; മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.