ലഡാക്ക് : സ്‌റ്റൈലിഷ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ബൈക്കില്‍ കറങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi's Bike Ride). തന്‍റെ കെടിഎം 390 ഡ്യൂക്കിലാണ് (Rahul's KTM 390 Duke) രാഹുല്‍ ലഡാക്കിലെ പാങോങ് തടാകത്തിന് സമീപത്തെത്തിയത് (Pangong Lake in Ladakh). യാത്രയ്‌ക്കിടയിലെ തന്‍റെ പ്രിയപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തി രാഹുല്‍ ഗാന്ധി (Rahul Gandhi) തന്‍റെ ഇന്‍സ്‌റ്റഗ്രാം (Instagram) അക്കൗണ്ടിലും പങ്കുവച്ചു.
സ്‌നേഹത്തിന്‍റെ യാത്ര : 'ലോകത്തെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്ന് എന്ന് എന്‍റെ പിതാവ് പറയാറുള്ള പാങോങ് തടാകത്തിലേക്കുള്ള യാത്രയ്ക്കിടെ' എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുല്‍ തന്‍റെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ആവേശം അലതല്ലുന്ന ഈ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി (Congress Party) തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും (പഴയ ട്വിറ്റര്‍) പങ്കുവച്ചു.
'ഉന്നതങ്ങളിലേക്കും മുന്നോട്ടും -തടയാനാവില്ല' എന്നായിരുന്നു കോണ്‍ഗ്രസ് ട്വീറ്റിനൊപ്പം കുറിച്ചത്. മാത്രമല്ല യാത്രയുടെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ 'മൊഹബത് കാ സഫർനാമ' (സ്‌നേഹത്തിന്‍റെ യാത്ര) എന്ന പേരില്‍ ഒരു സ്ലൈഡ്ഷോ വീഡിയോയും കോണ്‍ഗ്രസ് പങ്കുവച്ചിരുന്നു.
![Rahul Gandhi Bike Ride to Ladakh Rahul Gandhi Bike Ride Rahul Gandhi Rajiv Gandhi Birthday Rajiv Gandhi Birthday Celebration Pangong Lake Leh സ്‌നേഹത്തിന്‍റെ യാത്ര രാഹുല്‍ ലഡാക്കില്‍ വരവ് തന്‍റെ ഡ്യൂക്കില്‍ സ്‌റ്റൈലിഷായി രാജീവ് ഗാന്ധി രാഹുല്‍ ഗാന്ധിയുടെ ലഡാക്ക് സന്ദര്‍ശനം](https://etvbharatimages.akamaized.net/etvbharat/prod-images/19-08-2023/19304999_sdfghjkl.jpeg)
കശ്‌മീരില്‍ രാഹുല്‍ :രണ്ടുദിവസത്തെ ലഡാക്ക് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി (Rahul Gandhi Ladakh Visit) വ്യാഴാഴ്‌ചയാണ് (17.08.2023) കശ്‌മീരിലെത്തിയത്. 2019 ല്‍ കശ്‌മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 (Article 370) റദ്ദാക്കിയതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ സന്ദര്‍ശനം കൂടിയായിരുന്നു ഇത്. വരാനിരിക്കുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കാര്‍ഗിലിലേക്ക് കൂടി പോവേണ്ടതിനാല്‍ അദ്ദേഹത്തിന്‍റെ യാത്ര ഓഗസ്‌റ്റ് 25 വരെ നീട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഭാരത് ജോഡോ യാത്രയുടെ (Bharat Jodo Yatra) ഭാഗമായി ഇക്കഴിഞ്ഞ ജനുവരിയില്‍ രാഹുല്‍ ഗാന്ധി ജമ്മു കശ്‌മീര്‍ (Jammu Kashmir) മുഴുവനായി സഞ്ചരിച്ചുവെങ്കിലും, അദ്ദേഹത്തിന് ലഡാക്കില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിലവില്‍ പിതാവും രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ (Rajiv Gandhi Birthday) ഓഗസ്‌റ്റ് 20 കൂടി മുന്നില്‍ക്കണ്ടാണ് രാഹുല്‍ ലഡാക്കിലെത്തിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പിതാവിന്‍റെ ജന്മവാര്‍ഷികാഘോഷത്തിന് പാങോങ് തടാകത്തിന്‍റെ നൈര്‍മല്യം അദ്ദേഹത്തിന്‍റെ സന്തോഷം വര്‍ധിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
ലഡാക്കിലും തിളങ്ങി രാഹുല്‍ : തന്‍റെ ലഡാക്ക് സന്ദര്‍ശനത്തിന്‍റെ ആദ്യദിവസത്തില്‍ രാഹുല്‍ ഗാന്ധി, ലേയിലുള്ള 500 ലധികം യുവാക്കള്‍ അടങ്ങിയ സംഘവുമായി സംവദിച്ചിരുന്നു. മാത്രമല്ല അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് (Loksabha Election) മുന്നോടിയായി കാര്‍ഗിലില്‍ നടക്കാനിരിക്കുന്ന 30 അംഗ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്‍റ് കൗണ്‍സില്‍ (LAHDC) തെരഞ്ഞെടുപ്പിന് മുന്നോടിയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.