ETV Bharat / bharat

ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മണിപ്പൂർ സർക്കാറിന്‍റെ അനുമതി വൈകുന്നു - ഭാരത് ജോഡോ ന്യായ് യാത്ര

Rahul Gandhi Bharat Jodo Nyay Yatra: മണിപ്പൂരിൽ നിന്ന് തന്നെ യാത്ര ആരംഭിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ.

രാഹുൽ ഗാന്ധി  Bharat Jodo Nyay Yatra  ഭാരത് ജോഡോ ന്യായ് യാത്ര  rahul gandhi manipur
Rahul Gandhi Bharat Jodo Nyay Yatra
author img

By ETV Bharat Kerala Team

Published : Jan 10, 2024, 4:02 PM IST

ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മണിപ്പൂർ സർക്കാറിന്‍റെ അനുമതി വൈകുന്നു ( Rahul Gandhi Bharat Jodo Nyay Yatra). ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാൻ ഇന് നാലു ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. മണിപ്പൂരിലെ ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം എന്നാൽ ഇവിടെ നിന്ന് യാത്ര ആരംഭിക്കുന്നതിന് മണിപ്പൂർ സർക്കാർ അനുമതി നൽകിയിട്ടില്ല സർക്കാർ അനുമതി നിരസിച്ചു എന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.

അനുമതി ലഭിക്കാത്തതുകൊണ്ട് മണിപ്പൂരിൽ നിന്ന് തന്നെ യാത്ര ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചതെന്നും മണിപ്പൂരിലെ മറ്റൊരു നഗരത്തിലെ സ്ഥലത്തെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാനുള്ള വേദിയാക്കുമെന്നും ആ സ്ഥലത്തിനായുള്ള അനുമതി തേടിയിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഐ സി സി സി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജയറാം രമേശും കെ സി വേണുഗോപാലും ഭാരത് ജോഡോ ന്യായ് യാത്രയുടെ ലഘുലേഖയും വെബ്സൈറ്റും ( Pamphlet and a Website ) പുറത്തിറക്കി.

ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത് മണിപ്പൂരിൽ നിന്നും തുടങ്ങുന്ന യാത്ര 6,713 കിലോമീറ്റർ പിന്നിടും.യാത്രയിൽ പങ്കെടുക്കുന്ന പ്രവർത്തകർ ബസുകളിലും കാൽനടയായും സഞ്ചരിക്കും. 2024ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിക്കുന്ന യാത്ര 66 ദിവസങ്ങളിലായി 110 ജില്ലകളിലും 100 ലോക്‌സഭാ മണ്ഡലങ്ങളിലും 337 നയമസഭാ മണ്ഡലങ്ങളിലും കടന്നുപോകും.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും കഴിഞ്ഞ ദിവസം ( ജനുവരി 6 ശനി ) കോൺഗ്രസ് പുറത്തിറക്കിയിരുന്നു. "ന്യായ് കാ ഹഖ് മിൽനേ തക്" എന്നതാണ് യാത്രയുടെ മുദ്രാവാക്യം (The slogan of the Yatra is "Nyay ka haq milne tak").മാർച്ച് 20, 21 എന്നീ തിയ്യതികളിലായി മുംബൈയിൽ വച്ചാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം നടക്കുന്നത് (The march will culminate in Mumbai on March 20 or 21)

Also read :ന്യായ് കാ ഹഖ് മിൽനേ തക്'; ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യവും ലോഗോയും പ്രകാശനം ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.