ETV Bharat / bharat

ഭാരത് ജോഡോ യാത്ര തന്നത് 'യഥാർഥ രാഹുൽ ഗാന്ധിയെ'; പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് - കര്‍ണാടക

ഭാരത് ജോഡോ യാത്രയിൽ യഥാർഥ രാഹുൽ ഗാന്ധി ഉയര്‍ന്നുവരുന്നതായാണ് കണ്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്

Rahul Gandhi  Bharat Jodo  Jayaram Ramesh  Congress General Secretary  Congress  ഭാരത് ജോഡോ  ഭാരത് ജോഡോ യാത്ര  രാഹുൽ ഗാന്ധി  കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്  കോൺഗ്രസ്  ജയറാം രമേശ്  ചിറ്റനഹള്ളി  കര്‍ണാടക  യാത്ര
ഭാരത് ജോഡോ യാത്ര തന്നത് 'യഥാർത്ഥ രാഹുൽ ഗാന്ധിയെ'; പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്
author img

By

Published : Oct 7, 2022, 9:22 PM IST

ചിറ്റനഹള്ളി(കര്‍ണാടക): ഭാരത് ജോഡോ യാത്രയിൽ യഥാർഥ രാഹുൽ ഗാന്ധി ഉയര്‍ന്നുവരുന്നതായാണ് കാണാനാകുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഇതുവരെ മറ്റുള്ളവര്‍ നടത്തിയതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട യാത്രയാണിതെന്നും കോൺഗ്രസിനെ മാനസികമായി ശക്തിപ്പെടുത്താൻ യാത്ര സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ സൈഡ് ഷോയെന്നും ഭാരത് ജോഡോ യാത്രയെ പ്രധാന ഷോയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇത് കോൺഗ്രസ് പാർട്ടിയുടെ പരിവർത്തനമാണ്. ഈ യാത്ര പുറത്തുകൊണ്ടുവരുന്നത് പുതിയ രാഹുല്‍ ഗാന്ധിയെയല്ലെന്നും യഥാര്‍ഥ രാഹുല്‍ ഗാന്ധിയെയാണെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് അത് ചെയ്യാൻ കഴിയുമെന്ന് കാണിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശമെന്നും റോഡുകളിലും തെരുവുകളിലും തങ്ങള്‍ ബിജെപിക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിനോട് നിലവില്‍ ബിജെപി പ്രതികരിക്കുന്നത് യാത്രയുടെ വലിയ സംഭാവനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചും ജയറാം രമേശ് മനസ്സുതുറന്നു. 1928-ൽ ജവഹർലാൽ നെഹ്‌റു ആദ്യമായി കോൺഗ്രസ് അധ്യക്ഷനായപ്പോൾ മഹാത്മാഗാന്ധി അദ്ദേഹത്തിന് നിങ്ങൾ മുൾക്കിരീടമാണ് ധരിക്കുന്നതെന്ന് കത്തെഴുതി. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂർവ്വവും സുതാര്യവും നിഷ്‌പക്ഷവുമായി നടത്തുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയായതിനാൽ ഇത് തീർച്ചയായും ഒരു ചരിത്ര നിമിഷമാണെന്നും ഗാന്ധിയല്ലാത്ത ഒരു വ്യക്തി പാര്‍ട്ടിയെ നയിക്കാനൊരുങ്ങുമ്പോഴും സോണിയയ്ക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസിൽ അവരുടെ സംഭാവനകളും പാരമ്പര്യവും കാരണം പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.