ETV Bharat / bharat

'മോദി പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി, കോണ്‍ഗ്രസ് ജനങ്ങള്‍ക്കായി' ; കോലാറിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കർണാടകയിൽ ബിജെപി സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങിയാണ് എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുന്നതെന്ന് രാഹുൽ ഗാന്ധി

author img

By

Published : Apr 16, 2023, 3:58 PM IST

Updated : Apr 16, 2023, 7:00 PM IST

രാഹുൽ ഗാന്ധി  Rahul Gandhi  Rahul Gandhi addresses Kolar rally slams bjp  Rahul Gandhi slams bjp  Rahul Gandhi addresses Kolar
കോലാറിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോലാർ : കർണാടകയിലെ കോലാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ, 2019 ൽ വിവാദമായ 'മോദി' പരാമർശം നടത്തിയ അതേ കോലാറിൽ എത്തിയ രാഹുൽ ഗാന്ധി മോദി - അദാനി കൂട്ടുെകട്ടിനെ കൂടുതൽ ശക്‌തമായി വിമർശിക്കുകയായിരുന്നു. പ്രധാനമന്ത്രി അദാനിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും എന്നാൽ കോണ്‍ഗ്രസ് പാവങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യൻ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് നൽകുന്നുണ്ട്. അതിനനുസരിച്ച് നിയമങ്ങളും മോദി മാറ്റുന്നുണ്ട്. അദാനിയുടെ ബിനാമി സ്വത്തുക്കളെക്കുറിച്ച് ഞാൻ പാർലമെന്‍റിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതിനൊന്നും ഉത്തരമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ പൂർണ ഹൃദയത്തോടെ സഹായിച്ചു. എന്നാൽ ഞങ്ങൾ പൂർണ ഹൃദയത്തോടെ സഹായിക്കുന്നത് ജനങ്ങളെയാണ്.

കർണാടകയിൽ ബിജെപി സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങിയാണ് എല്ലാ ജോലികളും ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. അതായത് 40 ശതമാനം കമ്മിഷൻ വാങ്ങിയെന്ന് പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുന്നു എന്നർഥം. കർണാടകയിൽ ജോലി തട്ടിപ്പുകൾ വ്യാപകമാണ്. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ സഹിക്കേണ്ടിവരികയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയണം എന്നാവശ്യപ്പെട്ട് സ്‌പീക്കർക്ക് രണ്ട് കത്തുകൾ നൽകിയെങ്കിലും അവസരം ലഭിച്ചില്ല. 'എനിക്കൊന്നും ചെയ്യാൻ കഴിയില്ല, എന്നോടൊപ്പം വന്ന് ചായ കൂടിക്കൂ' എന്നാണ് സ്‌പീക്കർ ചിരിച്ചുകൊണ്ട് പറഞ്ഞത്. നിങ്ങൾ പാർലമെന്‍റിന്‍റെ സ്‌പീക്കറാണ്, നിങ്ങൾക്ക് പാർലമെന്‍റിൽ എന്ത് വേണമെങ്കിലും ചെയ്യാം. നിങ്ങളുടെ ജോലി എന്തുകൊണ്ടാണ് നിങ്ങൾ ചെയ്യാത്തത് എന്ന് ഞാനും തിരിച്ച് അദ്ദേഹത്തോട് ചോദിച്ചു.

അദാനി വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഭയമാണ്. അതിന് പിന്നാലെ എന്നെ പാർലമെന്‍റിൽ നിന്ന് അയോഗ്യനുമാക്കി. പാർലമെന്‍റിൽ നിന്ന് എന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. എന്നാൽ എനിക്ക് പേടിയില്ല. വീണ്ടും ഞാൻ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേത് ? നിങ്ങളും അദാനിയും തമ്മിൽ ബന്ധമെന്ത് ? അതിന്‍റെ മറുപടി കിട്ടും വരെ എനിക്ക് വിശ്രമമില്ല - രാഹുൽ ഗാന്ധി വ്യക്‌തമാക്കി.

അതേസമയം, കർണാടകയിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്കായി നാല് പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവർക്കുമായി എല്ലാ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്‌ദാനം ചെയ്യുന്ന 'ഗൃഹജ്യോതി', സ്‌ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന 'ഗൃഹലക്ഷ്‌മി', ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി വീതം നൽകുന്ന 'അന്ന ഭാഗ്യ', ബിരുദ ധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമയുള്ളവർക്ക് 1500 രൂപയും രണ്ട് വർഷത്തേക്ക് നൽകുന്ന 'യുവനിധി' എന്നീ പദ്ധതികളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

Last Updated : Apr 16, 2023, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.