ETV Bharat / bharat

ഒരുമിച്ച് നില്‍ക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി - rahul-asks-siddaramiah-shivakumar-to-work-together-for-party

കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രിയായി ശിവകുമാര്‍ തന്നെത്തന്നെ സിദ്ധരാമയ്യ അനുയായികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വിള്ളല്‍ വര്‍ധിച്ചു

siddaramaiah Rahul Gandhi Rahul siddaramaiah congress DK Shivakumar രാഹുൽ ഗാന്ധി Rahul Gandhi asks Siddaramaiah rahul-asks-siddaramiah-shivakumar-to-work-together-for-party പാർട്ടിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണം
പാർട്ടിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സിദ്ധരാമയ്യയോടും ശിവകുമാറിനോടും ആവശ്യപ്പെട്ട്‌ രാഹുൽ ഗാന്ധി
author img

By

Published : Jul 21, 2021, 9:04 AM IST

ന്യൂഡൽഹി: കർണാടക കോൺഗ്രസിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക്‌ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സിദ്ധരാമയ്യയോടും ശിവകുമാറിനോടും ആവശ്യപ്പെട്ട്‌ രാഹുൽ ഗാന്ധി. ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പാർട്ടി വക്താവ് രൺദീപ് സുർജേവാലയും പങ്കെടുത്തു.

also read:പെഗാസസ്; ആംനെസ്റ്റി ഇന്‍റർനാഷണലിന് പങ്കുണ്ടെന്ന് ഹിമാന്ത ബിശ്വ ശർമ

രണ്ടുനേതാക്കളും വിവിധ വിഷയങ്ങളില്‍ തര്‍ക്കത്തിലാണ്. കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രിയായി ശിവകുമാര്‍ തന്നെത്തന്നെ സിദ്ധരാമയ്യ അനുയായികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വിള്ളല്‍ വര്‍ധിച്ചു.

നിയമവിരുദ്ധമായ ഖനനമാണ് ഇവര്‍ തമ്മിലുള്ള ഏറ്റവും പുതിയ വിഷയം. സ്വതന്ത്ര എംപി സുമലത ഉന്നയിച്ച വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടക കോണ്‍ഗ്രസ് രണ്ടുതട്ടില്‍ തുടരുകയാണ്.

വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു, അതേസമയം ഈ പ്രദേശത്ത് അനധികൃത ഖനനം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.