ETV Bharat / bharat

'അതാണ് മികച്ച ജന്മദിന സമ്മാനം'; 'ടെസ്‌റ്റിന്‍റെ' ഷൂട്ടിങ് തിരക്കില്‍ മാധവന് 53ാം പിറന്നാള്‍ മധുരം - ടെസ്‌റ്റ് സിനിമ

'ദ നമ്പി ഇഫക്‌ടിലൂടെ' മികച്ച സംവിധായകനുള്ള ഐഐഎഫ്‌എ അവാർഡ് നേടിയ നടനും സംവിധായകനുമായ ആർ മാധവന് ഇന്ന് ജന്മദിനം

R Madhavan busy shooting  R Madhavan  Madhavan busy shooting for Test on birthday  സൂപ്പര്‍ താരം ആര്‍ മാധവന്‍  ആര്‍ മാധവന്‍  മാധവന്‍  മാധവന് ഇന്ന് ജന്മദിനം  ടെസ്‌റ്റിന്‍റെ ഷൂട്ടിംഗ് തിരക്കില്‍ മാധവന്‍  Madhavan is in Chennai for Test  Madhavan about having a working birthday  Madhavan received IIFA award for Rocketry  ടെസ്‌റ്റ് സിനിമ  ടെസ്‌റ്റ് ചിത്രീകരണം ചെന്നൈയില്‍
ടെസ്‌റ്റിന്‍റെ ഷൂട്ടിംഗ് തിരക്കില്‍ മാധവന്‍
author img

By

Published : Jun 1, 2023, 5:20 PM IST

Madhavan busy shooting for Test on birthday: പിറന്നാള്‍ നിറവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്‍ മാധവന്‍. ഇന്ന് (ജൂണ്‍ 1) മാധവന്‍റെ 53-ാം ജന്മദിനമാണ്. ഈ പിറന്നാള്‍ ദിനം ഷൂട്ടിങ് തിരക്കില്‍ മുഴുകിയിരിക്കുകയാണ് താരം. 'ടെസ്‌റ്റ്' എന്ന പ്രൊജക്‌ടിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണിപ്പോള്‍ താരം. ഒരു ടെസ്‌റ്റ് ക്രിക്കറ്റ് മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ.

Madhavan is in Chennai for Test: മാധവനൊപ്പം ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയും, സിദ്ധാര്‍ഥും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും സിദ്ധാര്‍ഥും 'ടെസ്‌റ്റി'ലൂടെ വീണ്ടും ഒന്നിച്ചെത്തുന്നത്. നേരത്തെ 'ആയുധ എഴുത്ത്', 'രംഗ് ദേ ബസന്തി' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Madhavan about having a working birthday: ജന്മദിനത്തില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് മാധവന്‍ പറയുന്നു. 'ജന്മദിനങ്ങൾ സവിശേഷമാണ്, അതില്‍ സംശയമില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ജോലിയും എനിക്ക് പ്രധാനമാണ്. എനിക്ക് ഇഷ്‌ടമുള്ളത് ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. അതുതന്നെയാണ് ഏറ്റവും നല്ല ജന്മദിന സമ്മാനം.' - മാധവന്‍ പറഞ്ഞു.

Also Read: 'കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് ചിലര്‍ കരുതിയിരുന്നത്'; മാധ്യമങ്ങളോട് മാധവന്‍

Madhavan received IIFA award for Rocketry: 'റോക്കട്രി: ദ നമ്പി ഇഫക്‌ട്' എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഐഐഎഫ്‌എ അവാർഡ് അടുത്തിടെ മാധവന് ലഭിച്ചിരുന്നു. യഥാര്‍ഥ ജീവിത കഥയെ ആസ്‌പദമാക്കിയുള്ളതാണ് 2022ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്‌പദമാക്കി മാധവൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'റോക്കട്രി'.

Madhavan's directorial debut: മാധവനാണ് നമ്പി നാരായണന്‍റെ വേഷം അവതരിപ്പിച്ചത്. കിങ് ഖാന്‍ ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ഇന്ത്യ, ഫ്രാൻസ്, കാനഡ, ജോർജിയ, സെർബിയ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Madhavan's upcoming project: 'ടെസ്‌റ്റ്' കൂടാതെ മറ്റൊരു പ്രൊജക്‌ടും താരത്തിന്‍റേതായി വരുന്നുണ്ട്. അജയ് ദേവ്ഗൺ, ജ്യോതിക എന്നിവർക്കൊപ്പമുള്ള ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രമാണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. ഇതാദ്യമായാണ് അജയ് ദേവ്ഗണും ആർ മാധവനും സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെ ജ്യോതിക വീണ്ടും ബോളിവുഡില്‍ തിരികെ എത്തുന്നു എന്നതും ശ്രദ്ധേയം.

വികാസ് ബാൽ സംവിധാനം ചെയ്‌ത ഇനിയും പേരിടാത്ത ചിത്രം 2023 ജൂണിൽ തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം റിലീസ് തിയതി ഇനിയും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈ, മുസ്സൂറി, ലണ്ടൻ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

Also Read: ഐഐഎഫ്‌എ 2023 : 'റോക്കട്രി'യിലൂടെ മാധവന്‍ മികച്ച സംവിധായകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.