ETV Bharat / bharat

കൊവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം; നന്ദി അറിയിച്ച് കർണാടക ആരോഗ്യമന്ത്രി

നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കർണാടക ആരോഗ്യമന്ത്രി  കർണാടക  കർണാടക വാർത്തകൾ  ആരോഗ്യമന്ത്രി  ഡോ. കെ. സുധാകർ  ട്വീറ്റ്  ട്വിറ്റർ  പ്രധാനമന്ത്രി  നരേന്ദ്ര മോദി  കൊവിഡ്  കൊവിഡ് വാർത്തകൾ  കൊവിഡ് പോരാളി  നന്ദി  വാർ‌ഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ്  quota for covid warriors' children:  karnataka health minister  karnataka  health minister  Dr K Sudhakar  tweet  twitter  covid  covid news  prime minister  narendra modi
കൊവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം; നന്ദി അറിയിച്ച് കർണാടക ആരോഗ്യമന്ത്രി
author img

By

Published : Nov 22, 2020, 3:59 PM IST

ബെംഗളൂരു: മെഡിക്കൽ, ഡെന്‍റൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിൽ കൊവിഡ് പോരാളികളുടെ മക്കൾക്ക് സംവരണമേർപ്പെടുത്തിയതിൽ നന്ദി അറിയിച്ച് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കെ. സുധാകർ ട്വീറ്റിലൂടെ നന്ദി അറിയിച്ചത്.

ഈ ദുഷ്‌കരമായ സമയത്ത് രാജ്യസേവനത്തിനായി നിസ്വാർഥമായി ജീവിതം സമർപ്പിച്ച കൊവിഡ് പോരാളികളുടെ ത്യാഗത്തിന് വലിയ അംഗീകാരമാണ് 'വാർ‌ഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ്' എന്ന പേരിൽ സംവരണം ഏർപ്പെടുത്തിയതെന്നും മന്ത്രി തന്‍റെ ട്വീറ്റിൽ സൂചിപ്പിച്ചു.

2020-21ലെ എംബിബിഎസ് സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ സംവരണത്തെ കുറിച്ച് പരാമർശിക്കുമെന്നും അഞ്ച് എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്കാണ് സംവരണം ഏർപ്പെടുത്തിയതെന്നും കേന്ദ്രം അറിയിച്ചു. സെൻട്രൽ പൂളിന് കീഴിലുള്ള മെഡിക്കൽ, ഡെന്‍റൽ കോളജുകളിലേക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 ലെ നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച റാങ്കിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷയിലൂടെയായിരിക്കും പ്രവേശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.