ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു കിരീടം ചൂടിയത്. സ്‌കോർ: 21-16, 21-8.
-
All hail the champion! 👑
— BAI Media (@BAI_Media) March 27, 2022 " class="align-text-top noRightClick twitterSection" data="
2️⃣nd super 300 title for @Pvsindhu1 this year 🔥#SwissOpen2022#IndiaontheRise#Badminton pic.twitter.com/EpCqmr0JeS
">All hail the champion! 👑
— BAI Media (@BAI_Media) March 27, 2022
2️⃣nd super 300 title for @Pvsindhu1 this year 🔥#SwissOpen2022#IndiaontheRise#Badminton pic.twitter.com/EpCqmr0JeSAll hail the champion! 👑
— BAI Media (@BAI_Media) March 27, 2022
2️⃣nd super 300 title for @Pvsindhu1 this year 🔥#SwissOpen2022#IndiaontheRise#Badminton pic.twitter.com/EpCqmr0JeS
49 മിനിട്ട് നീണ്ടുനിന്ന ഫൈനലിൽ ലോക 11-ാം നമ്പൻ താരമായ തായ്‌ലൻഡ് താരത്തെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയാണ് സിന്ധു വിജയം കൊയ്‌തത്. ആദ്യ സെറ്റിൽ മാത്രമാണ് തായ് താരത്തിന് സിന്ധുവിനോട് അൽപമെങ്കിലും പൊരുതി നിൽക്കാനായത്. എന്നാൽ രണ്ടാം സെറ്റിൽ എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു സിന്ധുവിന്‍റെ പ്രകടനം.
-
Our girl P.V Sindhu on the medal podium after winning Swiss Open title ❤️ #SwissOpen2022 pic.twitter.com/jpolrQLhXc
— India_AllSports (@India_AllSports) March 27, 2022 " class="align-text-top noRightClick twitterSection" data="
">Our girl P.V Sindhu on the medal podium after winning Swiss Open title ❤️ #SwissOpen2022 pic.twitter.com/jpolrQLhXc
— India_AllSports (@India_AllSports) March 27, 2022Our girl P.V Sindhu on the medal podium after winning Swiss Open title ❤️ #SwissOpen2022 pic.twitter.com/jpolrQLhXc
— India_AllSports (@India_AllSports) March 27, 2022
ALSO READ: ധോണി ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദമുണ്ടായിരുന്നു, ഉമേഷിന്‍റെ പ്രകടനം സന്തോഷിപ്പിച്ചെന്നും ശ്രേയസ്
അതേസമയം ഈ വർഷത്തെ രണ്ടാമത്തെ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 300 കിരീടമാണ് സിന്ധു സ്വന്തമാക്കുന്നത്. നേരത്തെ ജനുവരിയിൽ സെയ്‌ദ് മോദി ഇന്ത്യ ഇന്‍റർനാഷണൽ കിരീടം സിന്ധു സ്വന്തമാക്കിയിരുന്നു.