ETV Bharat / bharat

പുഷ്‌പരാജിന്‍റെ സ്വപ്നങ്ങള്‍ പറന്നുയര്‍ന്നത് വാനിലല്ല, കടലില്‍

15 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് പുഷ്‌പരാജ് സീപ്ലെയ്ന്‍ വികസിപ്പിച്ചെടുത്തത്. ഉഡുപ്പിയിലെ സാംഭവി നദിയിൽ നിന്ന് ദ്രൂയിധി എന്ന സീ പ്ലെയ്‌ൻ ടേക്ക് ഓഫ് ചെയ്‌തപ്പോൾ ഒപ്പം പറന്നുയർന്നത് പുഷ്‌പരാജിന്‍റെ സ്വപ്നങ്ങൾ കൂടിയാണ്.

pushparaj  sea plane  ഷ്‌പരാജിന്‍റെ സ്വപ്നങ്ങള്‍  സീ പ്ലെയ്‌ൻ
പുഷ്‌പരാജിന്‍റെ സ്വപ്നങ്ങള്‍ പറന്നുയര്‍ന്നത് വാനിലല്ല, കടലില്‍
author img

By

Published : Mar 19, 2021, 5:52 AM IST

ബെംഗളൂരു: സാധാരണയായി വിമാനങ്ങള്‍ പറന്നുയരുന്നത് റണ്‍വേയില്‍ നിന്നാണ്. എന്നാല്‍ കടലില്‍ നിന്നോ നദിയില്‍ നിന്നോ ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും നമുക്കുണ്ടാകുന്ന അനുഭവം തീര്‍ത്തും വ്യത്യസ്തമായിരിക്കും. വെള്ളത്തിൽ നിന്ന് പറന്നുയരുന്ന സീ പ്ലെയ്‌നുകള്‍ മറ്റൊരു അനുഭവമാണ്. ഇങ്ങനെ ഒരു സീപ്ലെയ്ന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഉഡുപ്പി സ്വദേശി പുഷ്‌പരാജ്. വെള്ളത്തിൽ നിന്ന് പറന്നുയരുകയും തിരികെ വെള്ളത്തിൽ തന്നെ തിരിച്ചിറങ്ങുകയും ചെയ്യുന്ന വിമാനം നാട്ടുകാർക്കും കൗതുകമായിരിക്കുകയാണ്. 15 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് പുഷ്‌പരാജ് സീപ്ലെയ്ന്‍ വികസിപ്പിച്ചെടുത്തത്. ഉഡുപ്പിയിലെ സാംഭവി നദിയിൽ നിന്ന് ദ്രൂയിധി എന്ന സീ പ്ലെയ്‌ൻ ടേക്ക് ഓഫ് ചെയ്‌തപ്പോൾ ഒപ്പം പറന്നുയർന്നത് പുഷ്‌പരാജിന്‍റെ സ്വപ്നങ്ങൾ കൂടിയാണ്. ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയ്ന്‍ സർവീസ് ഗുജറാത്തില്‍ കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത്. ആ വാർത്തയും തന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രചോദനമായെന്ന് പുഷ്‌പരാജ് പറയുന്നു.

പുഷ്‌പരാജിന്‍റെ സ്വപ്നങ്ങള്‍ പറന്നുയര്‍ന്നത് വാനിലല്ല, കടലില്‍

എന്‍സിസി ഇന്‍സ്ട്രക്ടറും എയര്‍ മോഡലിങ് വിദഗ്‌ധനുമായി പ്രവർത്തിച്ച പുഷ്പരാജ് ദ്രൂയിധി എന്ന ഒരു എന്‍ജിഒയുടെ പിന്തുണയോടെയാണ് സീ പ്ലെയ്‌ൻ വികസിപ്പിച്ചത്. ഒരു കൂട്ടം ഏയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളും പുഷ്പരാജിന് കൂട്ടായി ഉണ്ടായിരുന്നു. നിലവിൽ പുഷ്‌പരാജിന്‍റെ പ്ലെയ്‌നിൽ ഒരാൾക്ക് മാത്രമെ യാത്ര ചെയ്യാനാകൂ. അതിനാൽ ഏഴ് സീറ്റുകളുള്ള പ്ലെയ്‌ൻ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പുഷ്‌പരാജ്. 190 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന പ്ലെയ്‌ൻ ആണ് പുഷ്‌പരാജ് നിർമിച്ചിരിക്കുന്നത്. ഡുറാലുമീൻ, നൈലോണ്‍ കയറുകളും തുണിയും 33 എച്ച്പി കരുത്തുള്ള 200 സിസി സിമോനിനി ഇറ്റാലിയന്‍ എഞ്ചിന്‍ , 53 ഇഞ്ചിന്‍റെ മരം കൊണ്ടുള്ള പ്രൊപ്പല്ലര്‍ എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഏഴ് ലക്ഷം രൂപയാണ് സീപ്ലെയ്‌ൻ നിർമാണത്തിന് പുഷ്‌പരാജ് ചെലവഴിച്ചത്. ദ്രൂയിധി എന്ന സംഘടനയുടെയും സുഹൃത്തുക്കളുടെയും സഹായവും അദ്ദേഹത്തിന് ലഭിച്ചു. നിലവിൽ ഒരു വർക്ക് ഷോപ്പ് ആരംഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി കാത്തിരിക്കുകയാണ് പുഷ്‌പരാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.