ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യര്‍. അയോധ്യയില്‍ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല, വിഗ്രഹ പ്രതിഷ്‌ഠ ആചാര വിധി അനുസരിച്ച് വേണം നടത്താനെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുരി ശങ്കരാചാര്യര്‍ (Ram Temple Inauguration).
-
#WATCH | West Bengal: Puri Shankaracharya Nischalananda Saraswati says, "There are no differences between the four Shankaracharyas over Ram Temple, it's false..." pic.twitter.com/eJV0AJiRhU
— ANI (@ANI) January 13, 2024 " class="align-text-top noRightClick twitterSection" data="
">#WATCH | West Bengal: Puri Shankaracharya Nischalananda Saraswati says, "There are no differences between the four Shankaracharyas over Ram Temple, it's false..." pic.twitter.com/eJV0AJiRhU
— ANI (@ANI) January 13, 2024#WATCH | West Bengal: Puri Shankaracharya Nischalananda Saraswati says, "There are no differences between the four Shankaracharyas over Ram Temple, it's false..." pic.twitter.com/eJV0AJiRhU
— ANI (@ANI) January 13, 2024
പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്ന് ചോദിച്ച പുരി ശങ്കരാചാര്യര്‍ മോദി വിഗ്രഹ പ്രതിഷ്‌ഠ നടത്തുന്നത് കാണാന്‍ പോകില്ലെന്നും അറിയിച്ചു (Ayodhya Ram Temple Inauguration). രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും പുരി ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാരും രംഗത്ത് എത്തിയിരുന്നു.