ETV Bharat / bharat

ഓടുന്ന കാറിന് മുകളിലിരുന്ന് ഗതാഗത മന്ത്രിയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറല്‍

author img

By

Published : Jun 10, 2022, 6:11 PM IST

കാറിന്‍റെ സണ്‍റൂഫ് തുറന്ന് ഓടുന്ന വാഹനത്തിന് പുറത്ത് ഇരുന്ന് അദ്ദേഹം കൈകൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം

Punjab Transport Minister Laljit Bhullar  Laljit Bhullar stunt goes viral  ഓടുന്ന കാറിന് മുകളിലിരുന്ന് ഗതാഗത മന്ത്രിയുടെ അഭ്യാസ പ്രകടനം  പഞ്ചാബ് ഗതാഗത മന്ത്രി ലാല്‍ജിത്ത് സിംഗ് ബുള്ളര്‍
ഓടുന്ന കാറിന് മുകളിലിരുന്ന് ഗതാഗത മന്ത്രിയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറല്‍

പഞ്ചാബ്: ഓടുന്ന കാറിന്‍റെ മുകളില്‍ കയറി ഇരുന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്ന പഞ്ചാബ് ഗതാഗത മന്ത്രി ലാല്‍ജിത്ത് സിംഗ് ബുള്ളറുടെ വീഡിയോ വൈറല്‍ ആകുന്നു. കാറിന്‍റെ സണ്‍റൂഫ് തുറന്ന് ഓടുന്ന വാഹനത്തിന് പുറത്ത് ഇരുന്ന് അദ്ദേഹം കൈകൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്‍റെ രണ്ട് ഗണ്‍മാന്‍മാര്‍ വാഹനത്തിന് ഇരുപുറവുമായി നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ഓടുന്ന കാറിന് മുകളിലിരുന്ന് ഗതാഗത മന്ത്രിയുടെ അഭ്യാസ പ്രകടനം

വീഡിയോ വളരെ പഴയതാണെന്ന് ഗതാഗത മന്ത്രി ലാൽജിത്ത് സിംഗ് ബുള്ളർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച കാലത്തെ വീഡിയോയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എങ്ങനെ പൈലറ്റ് വാഹനങ്ങള്‍ വിജയിച്ച സ്ഥാനാര്‍ഥിയെ പിന്‍തുടര്‍ന്നു എന്ന ചോദ്യത്തിന് പൊലീസ് സംരക്ഷണം തന്നിരുന്നു എന്നാണ് മറുപടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം മാപ്പ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.