ETV Bharat / bharat

കെടിഎഫിന്‍റെ ആയുധ ശേഖരം തകര്‍ത്ത് പഞ്ചാബ് പൊലീസ്; തീവ്രവാദി നേതാവിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു - ഐഎസ്‌ഐ

കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി നേതാവ് അർഷ്‌ദീപ് സിങ്ങിന്‍റെ മേല്‍നോട്ടത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ ഇറക്കിയതും, ഇറക്കിയ ആയുധങ്ങള്‍ വിവിധ ഇടങ്ങളില്‍ എത്തിക്കുകയും ചെയ്‌തത്. കാനഡയിൽ നിന്ന് ഇയാളെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ പഞ്ചാബ് പൊലീസ് സ്വീകരിച്ചിട്ടുണ്ട്

Punjab Police busts KTF terror module  Punjab Police busts KTF terror module  KTF terror module  Punjab Police  ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ ആയുധ ശേഖരം  പഞ്ചാബ് പൊലീസ്  തീവ്രവാദി നേതാവ്  തീവ്രവാദി  ഐപിസി  AK 47  RDX  IED  കെടിഎഫ്  KTF  ഐഎസ്‌ഐ  ISI
കെടിഎഫിന്‍റെ ആയുധ ശേഖരം തകര്‍ത്ത് പഞ്ചാബ് പൊലീസ്; തീവ്രവാദി നേതാവിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു
author img

By

Published : Oct 3, 2022, 9:12 AM IST

ചണ്ഡീഗഡ്: പാകിസ്ഥാന്‍റെ ഇന്‍റർ സർവിസസ് ഇന്‍റലിജൻസ് (ഐഎസ്‌ഐ) പിന്തുണയുള്ള ഡ്രോൺ അധിഷ്‌ഠിത ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) ആയുധ ശേഖരം തകര്‍ത്ത് പഞ്ചാബ് പൊലീസ്. ചാംകൗർ സാഹിബ് പ്രദേശത്തു നിന്ന് രണ്ട് കെടിഎഫ് പ്രവർത്തകരെ പിടികൂടുകയും ചെയ്‌തിട്ടുണ്ട്. കെടിഎഫിന്‍റെ കാനഡ മേഖല മേധാവി ഹർദീപ് സിങ് നിജ്ജാറിന്‍റെ അടുത്ത അനുയായിയും കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി നേതാവുമായ അർഷ്‌ദീപ് സിങ് എന്ന അർഷ് ദാലക്കാണ് ഈ ആയുധ ശേഖരത്തിന്‍റെ മേല്‍നോട്ടം.

മോഗയിലെ ചന്ദ് നവ സ്വദേശി വീജ സിങ് എന്ന ഗഗൻ, മോഗയിലെ ഗഞ്ചി ഗുലാബ് സിങ് വാല സ്വദേശി രഞ്ജോദ് സിങ് എന്ന ജ്യോതി തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 0.22 ബോർ റിവോൾവറും 0.32 ബോർ പിസ്റ്റളും ഉൾപ്പെടെ രണ്ട് അനധികൃത ആയുധങ്ങളും 21 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം ഫിറോസ്‌പൂരിലെ ആരിഫ്കെ ഗ്രാമത്തിലെ നെൽവയലുകളിൽ നിന്ന് ഒരു എകെ 47 തോക്കും രണ്ട് മാഗസിനുകളും 60 ലൈവ് കാട്രിഡ്‌ജുകളും പൊലീസ് കണ്ടെടുത്തിരുന്നു.

തീവ്രവാദി നേതാവ് അർഷ് ദാലയുടെ നിർദേശപ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആയുധങ്ങള്‍ ഇറക്കിയതെന്നും ഭീകര പ്രവര്‍ത്തനത്തിനായി വീജ സിങ്ങിനെയും രഞ്ജോദ് സിങ്ങിനെയും തീവ്രവാദികള്‍ തെരഞ്ഞെടുക്കുകയായിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഫിറോസ്‌പൂരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതിന് പിന്നാലെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാൻ ഇന്‍റലിജൻസിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം രഹസ്യ അന്വേഷണം ആരംഭിച്ചിരുന്നതായി പഞ്ചാബ് പൊലീസ് ഡയറക്‌ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു. അർഷ് ദാലയുടെ നിർദേശപ്രകാരം ആരിഫ്കെ ഗ്രാമത്തില്‍ ആയുധങ്ങള്‍ കൊണ്ട് വയ്‌ക്കാന്‍ പോയിരുന്നതായി ചോദ്യം ചെയ്യലില്‍ പിടിയിലായവർ സമ്മതിച്ചു.

കൂടാതെ ഡ്രോണ്‍ വഴി ഇറക്കിയ ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാനും അര്‍ഷ് നിര്‍ദേശം നല്‍കിയിരുന്നതായും ഇവര്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള കൊലപാതകങ്ങള്‍ നടത്താനായിരുന്നു തീവ്രവാദി സംഘത്തിന്‍റെ നീക്കം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 എ, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നിവ പ്രകാരം ചാംകൗർ സാഹിബ് പൊലീസ് സ്റ്റേഷനിൽ പിടിക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും രൂപ്‌നഗർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്‌പി) സന്ദീപ് ഗാർഗ് പറഞ്ഞു. ആര്‍ഡിഎക്‌സ്, ഐഇഡി, എകെ 47 എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇറക്കുമതി ചെയ്‌ത ശേഷം സംസ്ഥാനത്തെ തീവ്രവാദി താവളങ്ങളില്‍ എത്തിച്ച കേസിലും പഞ്ചാബിൽ നടന്ന വിവിധ കൊലപാതകങ്ങളിലും അർഷ് ദാലയുടെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ട്. കാനഡയിൽ നിന്ന് ഇയാളെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.