ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാൻ പാടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. പഞ്ചാബ് സർക്കാർ കൊവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് സർക്കാർ കൊവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാൻ പാടില്ലായിരുന്നു. സർക്കാരിന് പറ്റിയ തെറ്റുകൾ തിരുത്തും. സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്‌സിനുകളുടെ അനുപാതം വളരെ കുറവാണെന്നും പ്രധാനമന്ത്രി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വിറ്റു; പഞ്ചാബ് സർക്കാരിനെതിരെ മായാവതി
ജൂൺ 21 മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്ന പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് ചിദംബരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. വാക്‌സിൻ ഡോസിന്‍റെ മൊത്തം ഉൽപാദനത്തിന്‍റെ 75 ശതമാനം കേന്ദ്രം സംഭരിക്കുമെന്നും അവ സംസ്ഥാനങ്ങൾക്ക് സജന്യമായി നൽകുമെന്നും പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു. വാക്‌സിൻ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ പണം നൽകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.