ചണ്ഡിഗഡ്: കൊവിഡ് രോഗികളായ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യപ്റ്റൻ അമരീന്ദർ സിംഗ്. നിലവിൽ ഏകദേശം ഒരു ലക്ഷം ഭക്ഷ്യ കിറ്റുകൾ തയ്യാറാണെന്നും ഇനിയും കിറ്റുകൾ സജ്ജമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 കിലോഗ്രാം ആട്ട, രണ്ട് കിലോഗ്രാം പഞ്ചസാര, രണ്ട് കിലോഗ്രാം കടല എന്നിവയാണ് കിറ്റുകളിലുള്ളത്. പഞ്ചാബിൽ നിലവിൽ 53,426 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് 8,772 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.