ETV Bharat / bharat

ആം ആദ്മി ആഞ്ഞ് വീശി, ക്യാപ്റ്റൻ ഔട്ട്; സ്റ്റാറായി കോലി

ശക്തി കേന്ദ്രമായി കരുതുന്ന പട്യാലയിലെ തോല്‍വി അമരീന്ദര്‍ സിങിന് കനത്ത തിരിച്ചടിയാണ്.

അമരീന്ദര്‍ സിങ് തോറ്റു  പഞ്ചാബ് തെരഞ്ഞെടുപ്പ്  പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്  പഞ്ചാബ് ക്യാപ്‌റ്റന്‍ തോല്‍വി  പട്യാല അമരീന്ദര്‍ സിങ് പരാജയം  punjab election results 2022  punjab assembly election results  amarinder singh loses from patiala  punjab ex chief minister loses  amarinder singh defeated
ക്യാപ്‌റ്റന് അടിപതറി; പട്യാലയില്‍ ആം ആദ്‌മി സ്ഥാനാര്‍ഥിയോട് തോല്‍വി ഏറ്റുവാങ്ങി അമരീന്ദര്‍ സിങ്
author img

By

Published : Mar 10, 2022, 1:32 PM IST

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങിന് തോല്‍വി. ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥി അജിത്ത് പാല്‍ സിങ് കോലിയോടാണ് അമരീന്ദര്‍ സിങ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായി കരുതുന്ന പട്യാലയിലാണ് ക്യാപ്‌റ്റന്‍റെ തോല്‍വി.

2017ല്‍ 52,000 വോട്ടിലധികം നേടിയാണ് അമരീന്ദര്‍ ജയിച്ചു കയറിയത്. 49% വോട്ട് വിഹിതം നേടാന്‍ അമരീന്ദറിന് സാധിച്ചിരുന്നു. നവജ്യോത് സിങ് സിദ്ദുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അമരീന്ദര്‍ പഞ്ചാബ് ലോക്‌ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.

പട്യാലയിലെ മഹാരാജ എന്നറിയപ്പെടുന്ന അമരീന്ദര്‍, കോണ്‍ഗ്രസ് ടിക്കറ്റില്‍ 1980ലാണ് പട്യാലയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. പിന്നീട് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനിടെയുണ്ടായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. 1986ല്‍ ശിരോമണി അകാലി ദളിനൊപ്പം ചേര്‍ന്നെങ്കിലും സുവര്‍ണ ക്ഷേത്ര കോംപ്ലക്‌സിലേക്ക് പൊലീസിനെ അയക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു.

1992ല്‍ അകാലി ദള്‍ (പാന്തിക്) എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും 1998ല്‍ ഇത് കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 1998ല്‍ പട്യാലയില്‍ നിന്ന് അമരീന്ദര്‍ മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. 1999 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മൂന്ന് വട്ടം പഞ്ചാബ് സംസ്ഥാന അധ്യക്ഷനായി. 2002ല്‍ പഞ്ചാബ് മുഖ്യമന്ത്രി പദത്തിലെത്തിയ അമരീന്ദര്‍ 2007 വരെ തുടര്‍ന്നു.

2017ല്‍ അമരീന്ദറിന്‍റെ നേതൃത്വത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. അഞ്ച് വട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമരീന്ദർ സിങിനെ സംബന്ധിച്ചിടത്തോളം സ്വദേശമായ പട്യാലയിലെ തോല്‍വി കനത്ത തിരിച്ചടിയാണ്.

Also read: കോണ്‍ഗ്രസിന് ബദല്‍? പഞ്ചാബിലെ 'സൂപ്പര്‍ വിജയം' ദേശീയ രാഷ്ട്രീയത്തിലും നേട്ടമാക്കാനൊരുങ്ങി ആപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.