ഛണ്ഡീഗഡ്: കൊവിഡ് കേസുകളില്‍ കുറവ് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍. റെസ്റ്ററന്‍റുകള്‍. തിയറ്റര്‍, ജിമ്മുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കും. 50 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം ഉള്ളു.
പുതിയ ഉത്തരവ് പ്രകാരം മുഴുവൻ തൊഴിലാളികളും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിരിക്കണം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിലെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. രാത്രികാല കര്‍ഫ്യു, വാരാന്ത്യ കര്‍ഫ്യൂ എന്നിവ തുടരും.
അവശ്യ സര്‍വീസുകള്‍ക്കുള്ള അനുമതി തുടരും. കല്യാണം, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. 50 ശതമാനം ആളുകളുമായി സര്‍വീസ് നടത്താൻ ബസുകള്‍ക്കും അനുമതിയുണ്ട്. എല്ലാ വിദ്യാഭ്യാസ, പരിശീലന, കോച്ചിങ് സ്ഥാപനങ്ങളും കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ അടച്ചിടുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ജൂണ്‍ 15ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ALSO READ: സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം