ചണ്ഡീഗഢ്: ഇന്ധന നികുതി കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറക്കുക. പുതുക്കിയ ഇന്ധനവില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു.
70 വർഷത്തിനിടെ ആദ്യമായാണ് പഞ്ചാബിൽ ഇന്ധനനികുതി കുറക്കുന്നത്. ഇന്ധനനികുതി കുറച്ചതോടെ പെട്രോളിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വില പഞ്ചാബിലാണ്. ഡൽഹിയിലെ പെട്രോൾ വിലയേക്കാൾ 9 രൂപ കുറവാണ് പഞ്ചാബിൽ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തുടർച്ചയായ തോൽവികളെ തുടർന്ന് കഴിഞ്ഞയാഴ്‌ച കേന്ദ്രം ഇന്ധനനികുതി കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധനങ്ങളുടെ സംസ്ഥാന നികുതി കുറച്ചിരുന്നു.
Also Read: മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍