ചണ്ഡിഗഡ്: പഞ്ചാബിൽ 409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 880 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 20 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 5,71,207 പേരാണ് രോഗമുക്തരായത്. 15,888 പേർ ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. നിലവിൽ സംസ്ഥാനത്ത് 5,968 പേർ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.91 ആണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,99,77,861 ആയി. വൈറസ് ബാധിച്ച് 1,167 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 3,89,302 ആയി ഉയർന്നു.
രോഗം ഭേദമായതിനെ തുടർന്ന് 81,839 പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ 2,89,26,038 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. രാജ്യത്ത് സജീവ രോഗബാധിതരുടെ എണ്ണം 6,62,521 ആണ്. ഇതുവരെ 28,87,66,201 പേർ വാക്സിൻ സ്വീകരിച്ചു.
Also read: ഡൽഹിയിൽ 134 പേർക്ക് കൂടി കൊവിഡ് ; 8 മരണം