ETV Bharat / bharat

നിലവിലെ പണമടയ്ക്കൽ സംവിധാനം തുടരണം : അമരീന്ദർ സിങ്

നിലവിലെ ക്രമീകരണങ്ങളെ തടസപ്പെടുത്തുന്ന മാറ്റങ്ങൾ സംഭരണ പ്രവർത്തനങ്ങളെ അപകടത്തിലാക്കുമെന്ന് അമരീന്ദർ സിങ്.

Punjab  PM Modi  farmers  കർഷകർ  അമരീന്ദർ സിങ്  നരേന്ദ്ര മോദി  പീയൂഷ് ഗോയൽ  piyush goyal  amarinder singh
കർഷകർക്ക് നിലവിലുള്ള പണമടയ്ക്കൽ സംവിധാനം തുടരണമെന്ന് അമരീന്ദർ സിങ്
author img

By

Published : Apr 3, 2021, 10:29 PM IST

ചണ്ഡീഗഡ്: കർഷകർക്കുള്ള ആനുകൂല്യം നേരിട്ട് കൈമാറുന്നതില്‍ സമവായം ഉണ്ടാകുന്നതുവരെ വിള സംഭരണത്തിനായി നിലവിലുള്ള പണമടയ്ക്കൽ സംവിധാനം തുടരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതി. നിലവിൽ കർഷകർക്ക് പണം നൽകുന്നത് പഞ്ചാബിലെ അർഹത്യാസ് എന്നറിയപ്പെടുന്ന കമ്മിഷൻ ഏജന്‍റുമാർ വഴിയാണ്.

കർഷകർക്ക് നേരിട്ട് പണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ മാർച്ച് 27 ന് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. നിലവിലുള്ള ക്രമീകരണങ്ങളെ തടസപ്പെടുത്തുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ സംഭരണ പ്രവർത്തനങ്ങളെ അപകടത്തിലാക്കും. ഇത് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് കർഷകരുടെയും വ്യാപാരികളുടെയും ഉപജീവനത്തിന് ഭീഷണിയാകുമെന്നും അമരീന്ദർ സിങ് പറഞ്ഞു.

കൃഷിക്കാർക്ക് നേരിട്ട് പണം നൽകുന്നത് പോലുള്ള ഏത് പരിഷ്കാരവും എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും അർഹത്യാസ് ഇടനിലക്കാരല്ല സേവന ദാതാക്കളാണെന്നും അമരീന്ദർ സിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.