ETV Bharat / bharat

ചരണ്‍ജിത്ത് സിങ് ചന്നി ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും - ചരണ്‍ജിത്ത് സിങ് ചന്നി

ന്യൂഡല്‍ഹിയിലാകും കൂടിക്കാഴ്ച. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകള്‍ പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തുമായി അദ്ദേഹം ചര്‍ച്ച ചെയ്യും

Charanjit Singh Channi in delhi  പഞ്ചാബ് മന്ത്രിസഭ  പഞ്ചാബ് മന്ത്രിസഭ രൂപീകരണം  രാഹുല്‍ ഗാന്ധി  ചരണ്‍ജിത്ത് സിങ് ചന്നി  Punjab CM
മന്ത്രിസഭാ രൂപീകരണം: ചരണ്‍ജിത്ത് സിങ് ചന്നി ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും
author img

By

Published : Sep 24, 2021, 9:57 AM IST

ചണ്ഡീഗഡ്: മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ഇന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ കാണും. ന്യൂഡല്‍ഹിയിലാകും കൂടിക്കാഴ്ച. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകള്‍ പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തുമായി അദ്ദേഹം ചര്‍ച്ച ചെയ്യും. ശേഷമാകും ഇരു നേതാക്കളും രാഹുല്‍ ഗാന്ധിയെ കാണുക. നിലവിലെ മന്ത്രിമാരില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാണ ഗുർമിത് സിങ് സോധിക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും

പർഗത് സിങ്, രാജ് കുമാർ വെർക്ക, ഗുർകിരത് സിങ് കോട്‌ലി, സംഗത് സിങ് ഗിൽസിയാൻ, സുർജിത് ധീമാൻ, അമരീന്ദർ സിങ് രാജാ വാരിങ്, കുൽജിത് സിങ് നഗ്ര എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്. നിലവിൽ പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഗിൽസിയാൻ പാർട്ടി സംസ്ഥാന ഘടകത്തിന്‍റെ വർക്കിങ് പ്രസിഡന്‍റുമായ പർഗത് സിങ് മന്ത്രിസഭയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അമരീന്ദർ സിങിന്‍റെ വിശ്വസ്തരായ കായിക മന്ത്രിയായിരുന്ന റാണ ഗുർമിത് സിംഗ് സോധിയും സാമൂഹിക നീതി ശാക്തീകരണ മന്ത്രിയായിരുന്ന സാധു സിങ് ധരംസോട്ടു എന്നിവര്‍ മന്ത്രിസഭയിൽ നിന്ന് പുറത്തായേക്കും.

കൂടുതല്‍ വായനക്ക്: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്‌ച നടത്തി മോദി

അതേസമയം എത്ര മന്ത്രിമാര്‍ കൂടി സഭയില്‍ ഉണ്ടാകും എന്ന കാര്യം വ്യക്തമല്ല. 2019ല്‍ രാജിവച്ച നവജോദ് സിങ് സിദ്ധുവിന്‍റെ വകുപ്പ് ഉള്‍പ്പെടെ രണ്ട് മന്ത്രാസ്ഥാനങ്ങള്‍ അമരീന്ദര്‍ സിങ് നികത്തിയിരുന്നില്ല. ഇക്കാര്യം ചന്നി പരിഹരിച്ചേക്കും. പഞ്ചാബ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് സങ്കാത് സിങ് ഗില്‍സിയാന്‍, പാര്‍ട്ടി ലീഡര്‍ മന്‍പ്രീത് സിങ് ബാദല്‍ എന്നിവരും ചന്നിക്കൊപ്പം ഡല്‍ഹിയിര്‍ എത്തിയിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗന്ധിയും ഷിംലയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗര്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രധാന നേതാക്കളായ സുഖ്ജീന്ദർ സിംഗ് രന്ധാവയും ഒ.പി സോണിയും കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോയിരുന്നു. ഇവർ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, റാവത്ത് എന്നിവരെ കണ്ട് ചര്‍ച്ചകള്‍ നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.