ETV Bharat / bharat

പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കുന്നവരെ വെറുതെ വിടില്ല, കർശനമായി ശിക്ഷിക്കും; മൊഹാലി ആക്രമണത്തിൽ ഭഗവന്ത് മാൻ - Punjab Police Intelligence Headquarters attacked

തിങ്കളാഴ്‌ച മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം നടന്നതിന് പിന്നാലെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഭഗവന്ത് മാൻ.

Bhagwant Mann announces arrests in Mohali attack  Mann promises strict punishments in Mohali grenade attack  Punjab CM meeting with Police DGP Tuesday  Bhagwant Mann warns of Mohali attack  Punjab CM Bhagwant Mann on Mohali attack  പഞ്ചാബ് മൊഹാലി ആക്രമണം  പഞ്ചാബ് മൊഹാലി സ്‌ഫോടനം  മൊഹാലി ആക്രമണത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ  പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കുന്നവരെ വെറുതെ വിടില്ല  പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കുന്നവരെ കർശനമായി ശിക്ഷിക്കും  പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനം ആക്രമണം  attack on Mohali based intelligence wing headquarters  Punjab Police Intelligence Headquarters attacked  പഞ്ചാബ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം
പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കുന്നവരെ വെറുതെ വിടില്ല, കർശനമായി ശിക്ഷിക്കും; മൊഹാലി ആക്രമണത്തിൽ ഭഗവന്ത് മാൻ
author img

By

Published : May 10, 2022, 7:57 PM IST

ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം നടന്നതിന് പിന്നാലെ, സ്‌ഫോടനത്തിന് കാരണക്കാരായവരിൽ ചിലരെ സംശയാസ്‌പദമായി അറസ്റ്റ് ചെയ്‌തതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് കർശനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അറസ്റ്റിലായവരിലൂടെ തങ്ങൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കേസ് ഉടൻ പരിഹരിക്കുമെന്നും പഞ്ചാബ് ഡിജിപി വി.കെ ഭാവ്‌ര പറഞ്ഞു.

തിങ്കളാഴ്‌ച (മെയ് 9) രാത്രി 7:45ഓടെയാണ് മൊഹാലിയിലെ സെക്‌ടർ 77ലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ സ്‌ഫോടനം നടന്നത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് സ്‌ഫോടനത്തിന് കാരണമായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ചൊവ്വാഴ്‌ച ഡിജിപിയുമായും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ മുഖ്യമന്ത്രി, വിഷയം സമഗ്രമായി അന്വേഷിക്കാനും സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു.

താക്കീതുമായി മുഖ്യമന്ത്രി: സംസ്ഥാനത്തുടനീളം കലാപം സൃഷ്‌ടിക്കാൻ ചില ദുഷ്‌ടശക്തികൾ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അവരുടെ നീചമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചില അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. പഞ്ചാബിന്‍റെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല. കുറ്റവാളികൾക്ക് അവരുടെ വരും തലമുറകളും ഓർത്തിരിക്കുന്ന തരത്തിൽ കടുത്ത ശിക്ഷ നൽകുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി താക്കീത് നൽകി.

ട്രിനിട്രോടോലുയിൻ (TNT) എന്ന സ്‌ഫോടകവസ്‌തു നിറച്ച പ്രൊജക്റ്റൈലാണ് കെട്ടിടത്തിൽ പതിച്ചതെന്നും സംഭവത്തില്‍ കെട്ടിടത്തിന്‍റെ ചില്ലുകൾ തകർന്നതായും ഡിജിപി പറഞ്ഞു. കാറിലെത്തിയ രണ്ട് പേരാണ് കെട്ടിടത്തിന് നേരെ ആർപിജി തൊടുത്തുവിട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സ്‌ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതൊരു ഭീകരാക്രമണമാണോ അല്ലയോ എന്നത് തുടർന്നുള്ള അന്വേഷണങ്ങളിൽ വ്യക്തമാകുമെന്നും ഡിജിപി അറിയിച്ചു.

ആക്രമണം ഭീരുത്വപരം: സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവരുടെ ഭീരുത്വപരമായ നീക്കമായിരുന്നു സ്‌ഫോടനമെന്നും കുറ്റവാളികൾക്ക് എഎപിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അതേസമയം പ്രതിപക്ഷ പാർട്ടികൾ സംഭവത്തിൽ ആശങ്ക അറിയിച്ചു. നീണ്ട പരിശ്രമത്തിലൂടെ സംസ്ഥാനത്ത് നേടിയെടുത്ത സമാധാനത്തിന് ഭീഷണിയാണ് ഒടുവിൽ നടന്ന ആക്രമണമെന്ന് കോൺഗ്രസ് എംഎൽഎയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ പർതാപ് സിങ് ബജ്‌വ പറഞ്ഞു.

ഇന്‍റലിജൻസ് പരാജയം: സംസ്ഥാന കൗണ്ടർ ഇന്‍റലിജൻസ് വിഭാഗം, പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് ഉൾപ്പെടെയുള്ള യൂണിറ്റുകളുടെ ആസ്ഥാനമായ കെട്ടിടത്തിൽ നടന്ന സംഭവം വലിയ ഇന്‍റലിജൻസ് പരാജയമായാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തിൽ പാകിസ്ഥാനിൽ ഉണ്ടെന്ന് കരുതുന്ന ഗുണ്ടാതീവ്രവാദി ഹർവിന്ദർ സിങ് റിൻഡയ്‌ക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം റിൻഡ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

READ MORE: പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം ; ഉപയോഗിച്ചത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്

അടുത്തിടെ ഹരിയാനയിലെ കർണാലിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട നാല് ഭീകരരെ അറസ്റ്റ് ചെയ്തതോടെയാണ് റിൻഡയുടെ പേര് ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞ മാസം നവാൻഷഹറിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (സിഐഎ) ഓഫീസിൽ നടന്ന ഗ്രനേഡ് ആക്രമണത്തിലും റിൻഡയുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. കർണാലിൽ സംഭവത്തിൽ പാകിസ്ഥാൻ ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെയും അറസ്റ്റ് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ താൺ തരൺ ജില്ലയിൽ നിന്ന് 1.50 കിലോ ആർഡിഎക്‌സ് നിറച്ച ഐഇഡി കണ്ടെടുത്തത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.