ETV Bharat / bharat

റെസ്‌ലിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ സ്റ്റേ; തെരഞ്ഞെടുപ്പ് മാറ്റുന്നത് മൂന്നാം തവണ - എച്ച്‌ഡബ്ല്യുഎ

ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷനെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിച്ച റിട്ടേണിങ് ഓഫിസറുടെ നടപടിയെ ചോദ്യം ചെയ്‌ത് ഹരിയാന റെസ്‌ലിങ് അസോസിയേഷൻ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് സ്റ്റേ.

Punjab and Haryana HC stays Saturdays WFI polls  WFI polls  റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ  ഹരിയാന റെസ്‌ലിങ് അസോസിയേഷൻ  ഡബ്ല്യുഎഫ്‌ഐ  എച്ച്‌ഡബ്ല്യുഎ  ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷൻ
റെസ്‌ലിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ
author img

By

Published : Aug 11, 2023, 7:49 PM IST

ചണ്ഡീഗഡ് : ശനിയാഴ്‌ച നടക്കാനിരിക്കുന്ന റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തെരഞ്ഞെടുപ്പിന് സ്റ്റേ. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്‌തുകൊണ്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷനെ ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിച്ച റിട്ടേണിങ് ഓഫിസറുടെ നടപടിയെ ചോദ്യം ചെയത് ഹരിയാന റെസ്‌ലിങ് അസോസിയേഷൻ (എച്ച്‌ഡബ്ല്യുഎ) സമർപ്പിച്ച ഹർജിയെത്തുടർന്നാണ് സ്റ്റേ നടപടി.

എച്ച്‌ഡബ്ല്യുഎ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത സൊസൈറ്റിയാണെന്നും ഡബ്ല്യുഎഫ്‌ഐയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുണ്ടെന്നും പാർലമെന്‍റ് അംഗം ദീപീന്ദർ ഹൂഡയുടെ നേതൃത്വത്തിലുള്ള ഹരിയാന റെസ്‌ലിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് രവീന്ദർ മാലിക് പറഞ്ഞു. ഡബ്ല്യുഎഫ്‌ഐയുടെ നിയമങ്ങളും ഭരണഘടനയും അനുസരിച്ച്, രജിസ്റ്റർ ചെയ്‌തിട്ടുള്ള ഏതൊരു അഫിലിയേറ്റഡ് ബോഡിക്കും ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ രണ്ട് പ്രതിനിധികളെ അയക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഡബ്ല്യുഎഫ്‌ഐയുമായും ഹരിയാന ഒളിമ്പിക് അസോസിയേഷനുമായും അഫിലിയേറ്റ് ചെയ്‌തിട്ടുണ്ടെന്നാണ് ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷൻ അവകാശപ്പെട്ടിട്ടുള്ളത്. ഡബ്ല്യുഎഫ്‌ഐയുമായി അഫിലിയേറ്റ് ചെയ്യാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ ഹരിയാന റെസ്‌ലിങ് അസോസിയേഷന് അധികാരമില്ലെന്നും ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷൻ അവകാശപ്പെട്ടിരുന്നു.

ഡബ്ലുഎഫ്‌ഐയുമായും ഹരിയാന റെസ്‌ലിങ് അസോസിയേഷനുമായും അമച്വര്‍ അസോസിയേഷന്‍ അഫിലിയേറ്റ് ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിട്ടേണിങ് ഓഫിസര്‍ വോട്ടവകാശം നല്‍കിയത്. എന്നാൽ ഹരിയാന റെസ്‌ലിങ് അസോസിയേഷനുമായി ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷൻ അഫിലിയേറ്റ് ചെയ്‌തിട്ടില്ലെന്നും ചിലപ്പോൾ ഡബ്ല്യുഎഫ്‌ഐയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കാമെന്നും മാലിക് പറഞ്ഞു.

അതിനാൽ തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ അവർക്ക് അർഹതയില്ല. അതിനാലാണ് റിട്ടേണിങ് ഓഫിസറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹരിയാന അമച്വർ റെസ്‌ലിങ് അസോസിയേഷനെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ അനുവദിച്ചാൽ, അത് മുൻവിധി ഉണ്ടാക്കുകയും ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാകുകയും ചെയ്യും, രവീന്ദർ മാലിക് കൂട്ടിച്ചേർത്തു.

അതേസമയം ഇത് മൂന്നാം തവണയാണ് ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത്. ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്നു പരാതി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് ജൂലൈ 11-ലേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു.

പിന്നീട് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്ന് കാട്ടി അസം റെസ്‌ലിങ് അസോസിയേഷന്‍ ഹര്‍ജി നൽകിയതോടെ ഗുവാഹത്തി ഹൈക്കോടതിയും തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്‌തിരുന്നു. ഈ ഹര്‍ജിയില്‍ തീര്‍പ്പായതിന് ശേഷമാണ് ശനിയാഴ്‌ച തെരഞ്ഞെടുപ്പ് നടത്താൻ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.