ETV Bharat / bharat

ഒരു പശുവിന് നാല് ലക്ഷത്തിലേറെ രൂപ: ആഹ്ളാദത്തോടെ കര്‍ഷകൻ

author img

By

Published : Jul 25, 2022, 3:07 PM IST

ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലിയിനം. പുങ്കന്നൂര്‍ പശുവിന്‍റെ പാലിന് ഔഷധഗുണം ഏറെയാണ്.

Punganur cow record price  Baba Ramdev Ashram bought Punganur cow  baba ramdev ashram at tenali andra pradesh  specialities of punganur cow  പുങ്കന്നൂര്‍ പശു  പുങ്കന്നൂര്‍ പശുവിന്‍റെ പ്രത്യേകത  smallest cow in the world  ഏഷ്യയിലെ പൊക്കം കുറഞ്ഞ പശു  പുങ്കന്നൂര്‍ പശുവിന്‍റെ വില  ബാബ രാം ദേവ് പുങ്കന്നൂര്‍ പശു
പശുവിന് നാല് ലക്ഷം രൂപയോ;അമ്പരന്ന് കർഷകർ

തെനാലി(ആന്ധ്രാപ്രദേശ്): ഓമനിച്ച് വളര്‍ത്തിയ പശുവിന് നാല് ലക്ഷത്തിലേറെ രൂപ കിട്ടിയതിന്‍റെ ആഹ്ളാദത്തിലാണ് ആന്ധ്രയിലെ തെനാലി ഗ്രാമത്തിലെ കര്‍ഷക കുടുംബം. ആന്ധ്രയിലെ തെനാലി ഗ്രാമത്തിലെ കര്‍ഷകനായ ശിവകുമാറില്‍ നിന്ന് ഹരിദ്വാറിലെ ബാബ രാം ദേവ് ആശ്രമമാണ് പശുവിനെ 4.10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഏറെ പ്രത്യേകതകള്‍ ഉള്ള പുങ്കന്നൂര്‍ പശുവിനാണ് റെക്കോഡ് വില.

പുങ്കന്നൂര്‍ പശുവിന്‍റെ പ്രത്യേകത: കാണാൻ ഏറെ സൗന്ദര്യമുള്ളതും ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലിയിനവുമാണിത്. ഏഷ്യയിലെ പൊക്കം കുറഞ്ഞ തനത് നാടന്‍ പശുക്കളില്‍ ഒന്നാണ് പുങ്കന്നൂര്‍ പശു. വംശനാശഭീഷണി നേരിടുന്ന ഇനമാണിത്.

രണ്ടുലിറ്ററോളം പാല്‍ ദിവസവും ലഭിക്കും. പാലിന്‍റെ അളവ് കുറവാണെങ്കിലും കൊഴുപ്പും പോഷകങ്ങളും വളരെ കൂടുതലാണ്. വെള്ള, തവിട്ട് നിറങ്ങളിലാണിവ കാണപ്പെടുക. വീതിയേറിയ നെറ്റിത്തടം,ചന്ദ്രക്കലപോലെയുള്ള കൊമ്പുകള്‍. 70–90 സെന്‍റി മീറ്റർ ഉയരം, 115–200കിലോഗ്രാം ഭാരം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. വരൾച്ച തരണം ചെയ്യാനുള്ള ശേഷിയുള്ളതിനാൽ ഏതു കാലാവസ്ഥയിലും ഇവക്ക് ജീവിക്കാൻ കഴിയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.